Connect with us

India

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യു.എ.ഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം; ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

Published

on

Share our post

അബുദാബി: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യു.എ.ഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യു.എ.ഇയില്‍ ഇനി ഓൺ അറൈവല്‍ വിസ ലഭ്യമാകും.ഇതോടെ കൂടുതല്‍ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുക. നേരത്തേ യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാർക്കാണ് യു.എ.ഇയുടെ ഓൺ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്.


Share our post

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

India

ആര്‍.ആര്‍.ബി 2025: അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Published

on

Share our post

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്‍റെ (ആര്‍ആര്‍ബി) വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. ഫെബ്രുവരി 21 ആണ് നിലവില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ തസ്തികകളിലായി 1,036 ഒഴിവുകളാണുളളത്. ഫെബ്രുവരി 22 മുതല്‍ 23 വരെയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട ദിവസങ്ങള്‍. അപേക്ഷാ ഫോമിലെ വിവരങ്ങള്‍ തിരുത്തുന്നതിനായി മാര്‍ച്ച് ആറ് മുതല്‍ 15 വരെ അവസരമുണ്ടാകും.പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ചീഫ് ലോ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടര്‍, ലൈബ്രേറിയന്‍, പ്രൈമറി റെയില്‍വേ ടീച്ചര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ (ഹിന്ദി) എന്നിങ്ങനെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!