Kannur
ഫ്രണ്ട് ഓഫീസിലുണ്ട് അനിൽ ചേലേരിയുടെ ചിത്രങ്ങൾ

കണ്ണൂർ:ജീവനക്കാരന്റെ സർഗസൃഷ്ടിയിൽ സമ്പന്നമാണിന്ന് മൃഗസംരക്ഷണ വകുപ്പ് റീജണൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ ഫ്രണ്ട് ഓഫീസ്. യുഡി ടൈപ്പിസ്‌റ്റ് അനിൽ ചേലേരിയുടെ മനോഹര ചിത്രങ്ങളാണ് ഓഫീസിലെത്തുന്നവരെ സ്വീകരിക്കുന്നത്. കണ്ണൂരിന്റെ കാണാപ്പുറങ്ങളും ജീവിതവും പകർത്തിയ ചിത്രങ്ങൾ ഏതൊരാളെയും ആസ്വാദക ലോകത്തേക്ക് കൊണ്ടുപോകും. തെയ്യം, തലശേരി കോട്ടയുടെ പശ്ചാത്തലത്തിൽ പൗരാണിക പട്ടണത്തിന്റെ പരാമ്പര്യം വിളിച്ചോതുന്ന ക്രിക്കറ്റ്, കേക്ക്, സർക്കസ് എന്നിവയും കണ്ണൂരിന്റെ പ്രകൃതി സൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന ആറളം ഫാം, മാടായിപ്പാറ, മുഴപ്പിലങ്ങാട് ബീച്ച്, പയ്യാമ്പലം ബീച്ച്, സ്വതന്ത്ര്യസമരത്തിലെ പ്രധാന സംഭവമായ ദണ്ഡിയാത്ര, കണ്ണൂർ വിമാനത്താവളം എന്നിവയുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഓഫീസിലെ ജീവനക്കാരനായ അനിലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ കണ്ട മുൻ ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസർ ഡോ. കെ ജെ വർഗീസാണ് ഓഫീസിൽ വയ്‌ക്കാൻ ചിത്രങ്ങൾ വരയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫ്രണ്ട് ഓഫീസ് തുറന്നതോടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങി.
എട്ട് ചിത്രങ്ങൾ ഫ്രണ്ട് ഓഫീസിലുണ്ട്. ഓഫീസിലെത്തുന്നവരുടെ നോട്ടം ആദ്യം പോകുന്നത് അനിലിന്റെ ക്യാൻവാസിലേക്കാണ്. ചുവപ്പ് നാടയും ഫയൽ കൂമ്പാരവും നിറഞ്ഞ സർക്കാർ ഓഫീസെന്ന മുൻ സങ്കൽപ്പം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ കെ പ്രീത പറഞ്ഞു. ചിത്രരചനയാേട് അഭിരുചിയുളള അനിൽ ഏതാനും വർഷം മുമ്പാണ് വരച്ചുതുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുള്ള ഒഴിവുസമയങ്ങളിൽ അക്രിലിക് മീഡിയത്തിലാണ് രചന. ജില്ലയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യം വർണങ്ങളിൽ ചാലിച്ച് പ്രദർശിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഇതിന് സന്ദർശകരിൽനിന്ന് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും ഓഫീസിൽ കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് ആഗ്രഹമെന്നും അനിൽ ചേലേരി പറഞ്ഞു. നവമാധ്യമങ്ങളിൽ എഴുതിയ രചനകൾ ചേർത്ത് ‘പുതിയോത്ര’ പുസ്തകവും കുമാരസംഭവങ്ങൾ, പകസ എന്നീ കഥാസമാഹാരങ്ങളും അനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്