ഹജ്ജ് 2025: പാസ്പോർട്ട്‌ സമർപ്പണ ക്യാമ്പ് നാളെ

Share our post

കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് 2025-ന്‌ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പാസ്‌പോർട്ട്‌ സമർപ്പിക്കുന്നതിനുള്ള ക്യാമ്പ് നാളെ നടക്കും.കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മുതൽ മൂന്ന് വരെയാണ്‌ സമയം. ഇതിന്‌ സാധിക്കാത്തവർ 18നകം കരിപ്പൂർ ഹജ്ജ് ഹൗസിൽ സമർപ്പിക്കാം.പാസ്പോർട്ട്‌ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കുക: പാസ്പോർട്ട് 2026 ജനുവരി 15 വരെ കാലാവധി ഉണ്ടായിരിക്കണം, പാസ്പോർട്ടിന് കേടുപാട് ഉണ്ടാകാൻ പാടില്ല, മിനിമം രണ്ട് പേജ് എങ്കിലും ശൂന്യം ആയിരിക്കണം, പാസ്പോർട്ടിന്റെ പിന്നിൽ പാസ്പോർട്ട്‌ സൈസ് ഫോട്ടോ സെലോടാപ്പ് കൊണ്ട് ഒട്ടിക്കണം. ഫോൺ: 8281586137.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!