Connect with us

India

ഇത് പലിശ രഹിത വായ്പ; വയനാടിന് 529.5 കോടി കേന്ദ്ര സഹായം

Published

on

Share our post

ഡൽഹി: വയനാടിന് 529.5 കോടി കേന്ദ്ര സഹായം അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ ഉള്ളതായാണ് റിപ്പോർട്ടുകൾ. വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.പുനര്‍നിര്‍മാണത്തിനായി 535 കോടിയുടെ 16 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഈ മാസം 11നാണ് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു വായ്പ അനുവദിച്ച് അറിയിപ്പു ലഭിച്ചത്. പുനരധിവാസത്തിനായി സംസ്ഥാനം പണികഴിപ്പിക്കുന്ന പൊതുകെട്ടിടങ്ങള്‍, അവിടേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയവയാണ് 16 പദ്ധതികളിലായി സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.


Share our post

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

India

ആര്‍.ആര്‍.ബി 2025: അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Published

on

Share our post

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്‍റെ (ആര്‍ആര്‍ബി) വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. ഫെബ്രുവരി 21 ആണ് നിലവില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ തസ്തികകളിലായി 1,036 ഒഴിവുകളാണുളളത്. ഫെബ്രുവരി 22 മുതല്‍ 23 വരെയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട ദിവസങ്ങള്‍. അപേക്ഷാ ഫോമിലെ വിവരങ്ങള്‍ തിരുത്തുന്നതിനായി മാര്‍ച്ച് ആറ് മുതല്‍ 15 വരെ അവസരമുണ്ടാകും.പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ചീഫ് ലോ അസിസ്റ്റന്റ്, പബ്ലിക് പ്രോസിക്യൂട്ടര്‍, ലൈബ്രേറിയന്‍, പ്രൈമറി റെയില്‍വേ ടീച്ചര്‍, ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ (ഹിന്ദി) എന്നിങ്ങനെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.


Share our post
Continue Reading

India

പ്രവാസികൾക്ക് ആശ്വാസം, സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു

Published

on

Share our post

റിയാദ്: സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്.അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നാണ് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി നിർത്തലാക്കിയത്.എന്നാൽ, ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ട്. എന്നാൽ, അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാൽ മാത്രമേ മൾട്ടിപ്പിൾ റീ എൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയാൻ സാധിക്കൂ.മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. വിസക്ക് അപേക്ഷിക്കാൻ കഴിയാതെ വന്നതോടെ അപേക്ഷകരാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇപ്പോൾ വിസക്കുള്ള ഓപ്ഷൻ പുന:സ്ഥാപിക്കപ്പെട്ടതും ട്രാവൽ ഏജന്റുമാരാണ് പുറത്തുവിട്ടത്.


Share our post
Continue Reading

Trending

error: Content is protected !!