ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തലശേരിയില്‍ തുടക്കമായി

തലശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തലശേരിയില്‍ തുടക്കമായി. പഠന ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ : ഹുസൈന് സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു. മഞ്ഞോടി ലിബര്‍ട്ടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽകേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഒ വി ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, ശംസുദ്ധീന്‍ അരിഞ്ചിറ, തലശേരി മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി സി അബ്ദുല്‍ ഖിലാബ് പ്രസംഗിച്ചു. നാസര്‍ മൗലവി ഏഴര പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓര്‍ഗനൈസര്‍ നിസാര്‍ അതിരകം, ഫാക്കല്‍റ്റി അംഗം സുബൈര്‍ ഹാജി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. ഹജ്ജ് കമ്മിറ്റി തലശ്ശേരി മണ്ഡലം ട്രൈനര്‍ മുഹമ്മദ് നിസാര്‍ പടിപ്പുരക്കല്‍ സ്വാഗതവും, റഫീഖ് ചീരായി നന്ദിയും പറഞ്ഞു. ഫജ്ജ് ട്രൈനര്‍മാരായ ഹാരിസ്, അബ്ദുല്‍കാദര്‍ ഹാജി, കെ പി അബ്ദുള്ള, കെ വി അബ്ദുല്‍ ഗഫൂര്‍, സഫീര്‍ ചെമ്പിലോട്, അനസ് എ കെ, സൗദ ഇ കെ , മുജൈബ കെ എ, പി എം ആബിദ, സംബന്ധിച്ചു. ഫെബ്രുവരി 18 ന് പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലങ്ങളുടെ ക്ലാസ്സ് തള്ളിപ്പറമ്പ് നന്മ ഔഡിറ്റോറിയത്തിലും, 22 നു കൂത്തുപറമ്പ് മണ്ഡലം ക്ലാസ്സ് എം ഇ എസ് സ്കൂള്‍ പാനൂരിലും, 23 നു പേരാവൂര്‍, മട്ടന്നൂര്‍ മണ്ഡലത്തിലെ ഹാജിമാര്‍ക്കായി കാക്കയങ്ങാട് പാര്‍വതി ഔഡിറ്റോറിയത്തിലും, ഫെബ്രുവരി 26 , കണ്ണൂര്‍, കല്യാശേരി, അഴിക്കോട്, കല്യാശേരി മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള ക്ലാസ്സുകള്‍ കണ്ണൂര്‍ കളക്ടറേറ്റ് ഔഡിറ്റോറിയത്തിലും വെച്ചു നടക്കും.