ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ഇരിട്ടി:ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്‍ഡിലെ മലബാര്‍ സ്‌പൈസസ് മലഞ്ചരക്ക് കടയില്‍ നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്.ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. കടയുടമ അബ്ദുള്‍ നാസറിനെതിരെയും കടയ്ക്ക് മുന്നില്‍ തന്നെ മുറുക്കാന്‍ കട നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ചൗഹാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.