India
അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/ayo.jpg)
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനുംദിവസങ്ങളായി ചികിത്സയിലായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യം അയോധ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ചയാണ് ലഖ്നൗവിലെ ആശുപത്രിയിലെ ന്യൂറോളജി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന് പുറമേ പ്രമേഹവും രക്താതിസമ്മര്‍ദവും അദ്ദേഹത്തെ അലട്ടിയിരുന്നു.
1992 മാര്‍ച്ച് ഒന്നിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോധ്യയില്‍ മുഖ്യപൂജാരിയായി ചുമതലയെടുത്തത്. വലിയ വിവാദങ്ങള്‍ നിലനിന്നിരുന്ന സമയമായിരുന്നു അത്. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാര്‍ച്ച് 25-നാണ് രാംലല്ല വിഗ്രഹം ടെന്റില്‍നിന്ന് മാറ്റിയത്. അതുവരെ 28 വര്‍ഷം ടെന്റിനകത്തുവെച്ചാണ് സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു.
India
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ; പുതിയ ബില്‍ തയ്യാര്‍
![](https://newshuntonline.com/wp-content/uploads/2025/02/16.jpg)
![](https://newshuntonline.com/wp-content/uploads/2025/02/16.jpg)
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025 ലോക്സഭയില്‍ ഈ സമ്മേളനകാലത്ത് അവതരിപ്പിക്കും. ഫോറിനേഴ്സ് ആക്ട് 1946, പാസ്പോര്‍ട്ട് ആക്ട് 1920, രജിസ്ട്രേഷന് ഓഫ് ഫോറിനേഴ്സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ ഒരുങ്ങുന്നത്.പുതിയ ബില്‍ പ്രകാരം പാസ്പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യാജ പാസ്പോര്‍ട്ടിന് ശിക്ഷാപരിധി രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കി ഉയര്‍ത്തിയേക്കും. ഒന്നു മുതല്‍ പത്തുലക്ഷം രൂപ വരെയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന പിഴ. നിലവില്‍ ഇന്ത്യയില്‍ വ്യാജ പാസ്പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 50,000 രൂപ പിഴയും എട്ടുവര്‍ഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രജിസ്ട്രേഷന് ഓഫീസറുമായി പങ്കുവെയ്ക്കണമെന്നും പുതിയ ബില്‍ നിഷ്കര്‍ഷിക്കുന്നു. വിദേശികള്‍ക്ക് താമസമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞ് തുടരുകയാണെങ്കിലോ വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കിലോ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കരിയേഴ്സിന് അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ അടച്ചില്ലെങ്കില്‍ വിദേശി സഞ്ചരിച്ച വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും പുതിയ ബില്‍ നല്കുന്നു.
India
വോട്ടിങ് യന്ത്രത്തിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്”: തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി
![](https://newshuntonline.com/wp-content/uploads/2022/11/suprem-1-1.jpg)
![](https://newshuntonline.com/wp-content/uploads/2022/11/suprem-1-1.jpg)
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിര്‍ദേശം നല്കി. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ വോട്ടിങ് യന്ത്രത്തിലെ രേഖകള്‍ നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് കമ്മീഷന് വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഫീസ് 40,000 രൂപ അധികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് കുറയ്ക്കാന്‍ വേണ്ട നടപടിയുണ്ടാവണം. കേസില്‍ മാര്‍ച്ച് മൂന്നിന് വീണ്ടും വാദം കേള്‍ക്കും. അപ്പോഴേക്കും വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം
India
ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/jee.jpg)
![](https://newshuntonline.com/wp-content/uploads/2025/02/jee.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന പൊതുപ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ 2025 സെഷന് 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് ലഭിച്ചതായി പരീക്ഷയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. 14ല്‍ 12 പേരും ജനറല്‍ കാറ്റഗറിയില്‍ ഉള്ളവരാണ്.
ആയുഷ് സിംഗാള്‍, റൈത് ഗുപ്ത, സാക്ഷം ജിന്‍ഡാല്‍, അര്‍ണവ് സിംഗ്, എസ്.എം പ്രകാശ് ബെഹ്റ (രാജസ്ഥാന്), കുശാഗ്ര ഗുപ്ത (കര്‍ണാടക), ദക്ഷ്, ഹര്‍ഷ് ഝാ (ഡല്‍ഹി), ശ്രേയസ് ലോഹ്യ, സൗരവ് (ഉത്തര്‍പ്രദേശ്), വിശദ് ജെയിന് (മഹാരാഷ്ട്ര), ശിവന് വികാസ് തോഷ്നിവാള്‍ (ഗുജറാത്ത്), സായ് മനോഗ്ന ഗുത്തിക്കൊണ്ട (ആന്ധ്രാപ്രദേശ്), ബാനി ബ്രത മജീ (തെലങ്കാന) എന്നിവര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. കഴിഞ്ഞമാസം 22, 23, 24, 28, 29 തീയതികളിലായി നടന്ന പരീക്ഷയ്ക്കായി 13 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.ഫലമറിയാൻ jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്