കണ്ണൂർ തട്ടിപ്പുകാരുടെ പുത്തൻ ഹബ്ബ്; അഞ്ചുവർഷത്തിൽ കടത്തിയത് കോടികൾ

Share our post

കണ്ണൂർ: അഞ്ചുവർഷത്തിനിടയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം വിവിധ തട്ടിപ്പ് സംഘങ്ങൾ കടത്തിയത് ഞെട്ടിക്കുന്ന തുകയെന്ന് വിവരം. പാതിവില തട്ടിപ്പിൽ മാത്രം മൂവായിരത്തിന് മുകളിൽ പരാതികൾ കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഫ് ലൈൻ തട്ടിപ്പുകൾക്ക് പുറമെ ഓൺലൈൻ തട്ടിപ്പുകൾ കൂടി കണക്കുകൂട്ടുമ്പോൾ ഏകദേശം അൻപതിനായിരം കോടിയോളം ജില്ലയിൽ നിന്ന് മാത്രം കടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ഹൈ റിച്ച്, അർബൻ നിധി , റോയൽ ട്രാവൻകൂർ എന്നിവയിൽ കബളിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജ്സ്റ്റർ ചെയ്തത്. അതെ സമയം ഈ തട്ടിപ്പുകളിൽ കബളിപ്പിക്കപ്പെട്ട സിംഹഭാഗം നിക്ഷേപകരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നതാണ് സത്യം.

കൂടുതലും സ്ത്രീകൾ

പാതി വില തട്ടിപ്പിൽ നൽകിയ പരാതികളിൽ ബഹുഭൂരിഭാഗവും സ്ത്രീകളുടേതാണ്. ആയിരക്കണക്കിനായ സാധാരണക്കാരായ സ്ത്രീകളാണ് പകുതി വിലയ്ക്ക് സ്കൂട്ടർ നല്കണമെന്ന വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് മുഴുവനായി നടന്ന തട്ടിപ്പിൽ ഏറ്റവുമധികം ആളുകൾ കബളിപ്പിക്കപ്പെട്ടതും കണ്ണൂരിലാണ്. സീഡ് സൊസൈറ്റി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

അർബൻനിധിയിലും കോടികൾ

ഹൈറിച്ചിൽ 39 പേർക്കെതിരെ കേസ്

തൃശൂർ ആസ്ഥാനമായ ഹൈ റിച്ച് കമ്പനിയുടെ പ്രമോട്ടർമാരും ഇടനിലക്കാരുമായി 39 പേർക്കെതിരെയാണ് കണ്ണൂർ പോലീസ് കേസ് എടുത്തിട്ടുള്ളത്. ഈ കമ്പനിയിൽ കണ്ണൂരിൽ നിന്ന് ഊഹിക്കാൻ കഴിയുന്നതിലും വലിയ നിക്ഷേപം പോയിട്ടുണ്ടെന്നാണ് വിവരം. നിയമനടപടികൾ കഴിഞ്ഞ് നിക്ഷേപം തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ 90 ശതമാനം നിക്ഷേപകരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നും വിവരമുണ്ട്.

പാതി വില 2000

അർബൻ നിധി ​ 212

ഹൈ റിച്ച് 39 (പ്രതികൾ)​

1930

സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ)​

ദിനംപ്രതി പരാതി പ്രവാഹം

ആത്മീയതയിൽ പോയത് 12 കോടി

ആത്മീയതയിലൂടെ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് 12 കോടിയോളം രൂപ തട്ടിയെന്ന് കാട്ടി ഡോക്ടർമാരടക്കം ആറുപേർക്കെതിരെ മമ്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയിൽ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.

ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് പ്രപഞ്ചോർജ്ജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം കൈവരിക്കാമെന്ന് യുട്യൂബിൽ പരസ്യം നൽകിയും നേരിട്ടും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

മിക്ക തട്ടിപ്പുകളിലും കബളിപ്പിക്കപ്പെട്ടത് സാധാരണക്കാർ

കുടുക്കിയത് ഉയർന്ന പലിശ നിരക്ക് വാഗ്ദാനത്തിൽ

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ കോടികൾ പോയി

ആത്മീയതയുടെ പേരിലും വൻതുക തട്ടി

ജോലി വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി പേർ

”സൗജന്യ ഓഫറുകളും പ്രതിഫലവും വാഗ്ദാനം ചെയ്യുമ്പോൾ ജനം അതിനു പിറകെ പോകുന്നു. യുക്തി പരമായി ചിന്തിച്ചു കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കണം, ജനങ്ങൾ അതിൽ ബോധവാന്മാരാകേണ്ടതുണ്ട്,ആധുനിക കാലത്ത് തട്ടിപ്പുകളും ആധുനികമായാണ് നടക്കുന്നത്, ജനങ്ങളുടെ ശ്രദ്ധ അനിവാര്യമാണ്” പി.പി.സദാനന്ദൻ റിട്ട. എ.സി.പി കണ്ണൂർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!