വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ

Share our post

ഒല്ലുർ : യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവാവിനെ ഒല്ലൂർ പൊലീസ് പിടികൂടി. പത്തനംതിട്ട പെരുംപെട്ടി സ്വദേശി കെവിൻ തോമസ് (22) നെയാണ് ഇൻസ്പെക്ടർ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ ഇൻസ്റ്റാഗ്രാം വഴിയാണ് കെവിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞു. യുവതി അറിയാതെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.

പ്രതി തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ യുവതി ഒല്ലൂർ സ്റ്റേഷനിൽ പരാതിപ്പെടുകയും പൊലീസ് ഉടനെ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ എറണാകുളം പള്ളിമുക്കിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പി എം വിമാദിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ അജിത്, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!