അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!