പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ; മനുഷ്യ-വന്യജീവി സംഘർഷത്തിലെ സഹായത്തിന് പുതിയ മാനദണ്ഡം

Share our post

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡം. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപയും, വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ 1 ലക്ഷം രൂപ സഹായം ലഭിക്കുമെന്നുമാണ് പുതിയ മാനദണ്ഡം. സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായമായാവും ഈ തുക ലഭിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!