ഉന്നതികളുടെ ഉന്നതിക്കായി പൊലീസിന്റെ തുടിതാളം

പേരാവൂർ : പോലീസ് സബ് ഡിവിഷനിലെ പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി ആവിഷ്കരിച്ചതുടിതാളം ആദിവാസി യുവജനോത്സവം മണത്തണയിൽ റിട്ട. പൊലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ അധ്യക്ഷനായി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, പഞ്ചായത്തംഗങ്ങളായ നൂറുദ്ദീൻ മുള്ളേരിക്കൽ, ബേബി സോജ, വി.എം.രഞ്ജുഷ, എസ്.എച്ച്.ഒമാരായ എ.വി.ദിനേശൻ, ഇതിഹാസ് താഹ, പി.സജിത്ത് എന്നിവർ പ്രസംഗിച്ചു. പേരാവൂർ സബ് ഡിവിഷനു കീഴിലെ 300-ലധികം ഉന്നതി കലാകാരൻമാർ പങ്കെടുത്തു. പേരാവൂർ സബ്ഡിവിഷനു കീഴിലെ എസ്.ടി പ്രമോട്ടർമാരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിച്ചത്.