മണത്തണ ഗ്രാമോത്സവം സി.ടി.ഡി.സി വോളി സമാപിച്ചു

പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽ ഫയർ ട്രസ്റ്റ് സംഘടിപ്പിച്ച മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായ സി.ടി.ഡി.സി വോളി സമാപിച്ചു. മേജർ വോളിയിൽ സെയ്ന്റ് തോമസ് പാലയെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. വനിതാ വോളിയിൽ സെയ്ന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ പരാജയപ്പെടുത്തി ഐ.പി.എം.സ്പോർട്സ് അക്കാദമി വടകരയും അണ്ടർ 19 വോളിയിൽജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂരിനെ പരാജയപ്പെടുത്തി റെഡ് ലാൻഡ്സ് വോളീബോൾ അക്കാദമി തൃശ്ശൂരും ജേതാക്കളായി.സി. ടി. ഡി. സി ഭാരവാഹികളായ പി.വി.വിനോദൻ, ടി.ദിപിൻ, വി.പി.സമദ്, സി.സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘാടക സമിതി ചെയർമാൻ കെ.ജെ.സെബാസ്റ്റ്യൻ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നല്കി.