പിടി തരൂല്ല! റെക്കോഡില്‍ നിന്ന് റെക്കോഡിലേക്ക് സ്വര്‍ണം, ഇന്ന് കൂടിയത് 280 രൂപ

കൊച്ചി: റെക്കോഡ് മുന്നേറ്റത്തിന് ഈ ആഴ്ചയും മുടക്കം വരുത്താതെ സ്വർണം. ഇന്ന് ഒറ്റയടിക്ക് പവൻ വില 280 രൂപ ഉയർന്ന് 63,840 രൂപയായി. ഗ്രാം വില 35 രൂപ വർധിച്ച് 7,980 രൂപയിലാണ്. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 25 രൂപ ഉയർന്ന് 6,585 രൂപയായി.അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച രഖപ്പെടുത്തിയ ഗ്രാമിന് 106 രൂപയിലാണ് ഇന്നും വ്യാപാരം.