വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.