ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങുന്നു

Share our post

ചാലോട്: വാഹനാപകടങ്ങള്‍ പതിവായ ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് ട്രാഫിക് സിഗ്നല്‍ സംവിധാനം യാഥാർഥ്യമാകുന്നത്.കണ്ണൂർ വിമാനത്താവളത്തിന്‍റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജംഗ്ഷനില്‍ സൗരോർജത്തില്‍ പ്രവർത്തിക്കുന്ന സിഗ്നല്‍ സംവിധാനമാണ് ഒരുങ്ങുന്നു.കണ്ണൂർ -മട്ടന്നൂർ, ഇരിക്കൂർ തലശേരി റോഡുകള്‍ കൂടിച്ചേരുന്ന ജംഗ്ഷനില്‍ വാഹനാപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്. വാഹനാപകടങ്ങളും ഗതാഗതകുരുക്കും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ പരാതികള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

ഇവിടെ വച്ചുണ്ടായ അപകടത്തില്‍ ഏതാനും പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ട്രാഫിക് സിഗ്നല്‍ സംവിധാനം വരുന്നതോടുകൂടി ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഒരു വിഭാഗം പറയുമ്ബോഴും താരതമ്യേന വീതി കുറഞ്ഞ റോഡായതിനാല്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം വേണ്ടത്ര പ്രയോജനം ചെയ്യോമോയെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്.സിഗ്നല്‍ സംവിധാനത്തിന്‍റെ പ്രവർത്തനം വേഗത്തില്‍ പൂർത്തീകരിച്ച്‌ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!