ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

Share our post

സുല്‍ത്താന്‍ബത്തേരി: ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍വാഹനവകുപ്പ്.ബത്തേരി ഡിപ്പോയിലെ ജീവനക്കാരനായ സിയാദിനെതിരേയാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. വാഹനം ശരിയായ രീതിയില്‍ ഓടിക്കുന്നതിനെക്കുറിച്ച് എടപ്പാളിലെ ഐ.ഡി.ടി.ആര്‍. പരിശീലനകേന്ദ്രത്തില്‍ അഞ്ചുദിവസം പരിശീലനത്തില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബത്തേരിയില്‍ നിന്ന് മാനന്തവാടിയിലേക്ക് ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുപ്രകാരം അശ്രദ്ധമായി വാഹനമോടിച്ചെന്ന പരാതിയിലാണ് ബത്തേരി ജോയിന്റ് ആര്‍.ടി.ഒ. ജയദേവന്‍ നടപടിയെടുത്തത്. സിയാദിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി വിശദീകരണം തേടിയിരുന്നു. നിയമം ലംഘിച്ച് വാഹനമോടിച്ചതായി ബോധ്യപ്പെട്ടതോടെയാണ് നടപടി. സിയാദിനെ കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി.യും സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!