Kannur
ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണ താപനിലയേക്കാൾ രണ്ട് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
Kannur
മുഴപ്പിലങ്ങാട് – ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസനപദ്ധതി; ഒന്നാംഘട്ട ഉദ്ഘാടനം നാലിന്

മുഴപ്പിലങ്ങാട് : ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മെയ് നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് ബീച്ച് ടർഫ് ഗ്രൗണ്ടിന് സമീപം നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ധർമ്മടം നിയോജക മണ്ഡലത്തിൽ ടൂറിസം വകുപ്പ് 233.71 കോടി രൂപയുടെ ഭരണാനുമതി നൽകിയ ബൃഹത് പദ്ധതിയാണ് മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി. നാല് കാരക്ടർ ഏരിയകളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണം 79.5 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്ക്കുകൾ, ലാൻഡ്‌സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ, അലങ്കാര ലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ, ഗസീബോ എന്നിവയാണ് 1.2 കിലോമീറ്റർ നീളത്തിൽ ഒരുക്കിയിട്ടുള്ളത്. കിഫ്ബി സാമ്പത്തിക വകയിരുത്തൽ പ്രകാരം കെ ഐ ഐ ഡി സി യെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
Kannur
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍: ഗവ. വനിതാ ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ആറുമാസ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, മൂന്നുമാസ കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, മൈക്രോസോഫ്റ്റ് ഓഫീസ്, രണ്ടുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, ഒരുമാസ കോഴ്സുകളായ മൈക്രോസോഫ്റ്റ് എക്സല്‍, സര്‍ട്ടിഫൈഡ് കോഴ്സായ ജിഎസ്ടി റിട്ടേണ്‍ ഫയലിങ്ങ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴസ്പൂര്‍ത്തിയാക്കിയതിനുശേഷം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 9745479354.
Kannur
അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; കണ്ണൂരിൽ റെഡ് അലർട്ട്

പുറപ്പെടുവിച്ച സമയവും തീയതിയും 05.00 PM; 02/05/2025
കണ്ണൂർ: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം); കൊല്ലം, ആലപ്പുഴ, തൃശൂർ (YELLOW ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്