Connect with us

Kannur

വാട്‌സ്അപ്പ് സ്റ്റാറ്റസിലൂടെ അപമാനിച്ചു; യുവതിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസ്

Published

on

Share our post

പെരിങ്ങോം: യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മണ്ടൂര്‍ സ്വദേശിയായ അദ്ധ്യാപകന്റെ പേരില്‍ പെരിങ്ങോം പേലീസ് കേസെടുത്തു. ചെറുതാഴം മണ്ടൂര്‍ സ്വദേശിയും രാമന്തളി ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകനുമായഇ.വി വിനോദിന്റെ പേരിലാണ് കേസ്.2024 നവംബര്‍ 19 മുതല്‍ യുവതിയുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തിലാണ് യുവതി പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ പോലീസുകാരനായിരുന്ന വിനോദിന് പിന്നീടാണ് അദ്ധ്യാപകനായി ജോലി ലഭിച്ചത്. ആലപ്പടമ്പ് മേഖലയിലെ 44കാരിയുടെ പരാതിയിലാണ് കേസ്. പെരിങ്ങോം എസ്.ഐ കെ. ഖദീജയാണ് കേസന്വേഷിക്കുന്നത്.


Share our post

Kannur

ആർക്കും വേണ്ടാതെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ; കോടികൾ വെള്ളത്തിൽ

Published

on

Share our post

പാ​പ്പി​നി​ശ്ശേ​രി: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ൻ കു​തി​പ്പേ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വ​ള​പ​ട്ട​ണം പു​ഴ​യി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജു​ക​ൾ ആ​ർ​ക്കും വേ​ണ്ടാ​തെ കി​ട​ക്കു​ന്നു. പാ​പ്പി​നി​ശ്ശേ​രി​യി​ലെ പാ​റ​ക്ക​ലി​ലും പ​റ​ശ്ശി​നി​ക്ക​ട​വി​ലും മ​റ്റും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വെ​നീ​സ് ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന്റെ നി​ർ​മാ​ണം ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​കാ​ര​ണം ഇ​വ പു​ഴ​യോ​ര​ത്ത് നോ​ക്കു​കു​ത്തി​യാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ പു​ഴ​യോ​ര​ത്ത് ഒ​രു​ക്കി​യ​ത്. പാ​റ​ക്ക​ലി​ൽ സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന് മാ​ത്രം 1.90 കോ​ടി​യാ​ണ് ചെ​ല​വ്. ടൂ​റി​സം മേ​ഖ​ല​ക്ക് വ​ൻ കു​തി​പ്പു​ണ്ടാ​ക്കാ​ൻ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളെ​ല്ലാം ല​ക്ഷ്യം കാ​ണാ​തെ ക​ട​ലാ​സി​ലൊ​തു​ങ്ങി. ഇ​പ്പോ​ൾ ഇ​വി​ടം തെ​രു​വു നാ​യ്ക്ക​ളു​ടെ സു​ഖ​വാ​സ കേ​ന്ദ്ര​മാ​യി.

പാ​റ​ക്ക​ൽ കേ​ന്ദ്ര​മാ​യി ടൂ​റി​സം സ​ർ​ക്യൂ​ട്ട്

ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​നോ​ടൊ​പ്പം പാ​റ​ക്ക​ലി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള ടൂ​റി​സം സ​ർ​ക്യൂ​ട്ട് കൂ​ടി​യാ​ണ്. ഭ​ഗ​ത് സി​ങ് ഐ​ല​ൻ​ഡ് അ​ട​ക്കം കൊ​ച്ചു ദ്വീ​പു​ക​ളെ​യും തു​രു​ത്തു​ക​ളേ​യും കോ​ർ​ത്തി​ണ​ക്കി ബോ​ട്ട് സ​ർ​വി​സ് ഉ​ൾ​പ്പെ​ടെ തു​ട​ങ്ങാ​നാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നാ​യി പാ​റ​ക്ക​ലി​ൽ പാ​ർ​ക്കും ഇ​രി​പ്പി​ട​വും പൂ​ന്തോ​ട്ട​വും നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​വും തു​ട​ങ്ങി.കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​നോ​ടൊ​പ്പം മാ​ർ​ക്ക​റ്റും വി​ഭാ​വ​നം ചെ​യ്ത​ത്.

ഭ​ക്ഷ​ണ​ശാ​ല​ക​ളും പ​ക്ഷി തൂ​ണു​ക​ളും ഏ​റു​മാ​ട​വും ക​ര​കൗ​ശ​ല വി​ൽ​പ​ന ശാ​ല​ക​ളും അ​ട​ക്കം വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ​േഫ്ലാ​ട്ടി​ങ് മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​ല​തും വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ വെ​ള്ള​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ട​ൽ കേ​ന്ദ്രം

വ​ള​പ​ട്ട​ണം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പ​രി​സ​രം. പാ​റ​ക്ക​ലി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ആ​ദ്യം വ​ള​പ​ട്ട​ണം ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പ​മാ​ണ് സ്ഥാ​പി​ക്കാ​ൻ നി​ശ്ച​യി​ച്ച​ത്. നി​ർ​മാ​ണ​വും തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, പു​ഴ​യി​ൽ സ്ഥാ​പി​ച്ച സാ​മ​ഗ്രി​ക​ളി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തോ​ടെ എ​ടു​ത്തു​മാ​റ്റി സ​മീ​പ​ത്ത് മാ​സ​ങ്ങ​ളോ​ളം കൂ​ട്ടി​യി​ട്ടു.

വീ​ണ്ടും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ പാ​റ​ക്ക​ലി​ലെ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജും ടെ​ർ​മി​ന​ലും നി​ർ​മി​ച്ചു. സ​മാ​ന രീ​തി​യി​ലു​ള്ള ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജാ​ണ് പ​റ​ശ്ശി​നി​ക്ക​ട​വി​ലും സ്ഥാ​പി​ച്ച​ത്. ഇ​വി​ടെ​യും ഒ​ന്ന​ര വ​ർ​ഷം പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞ​ശേ​ഷം ഒ​രു​വ​ർ​ഷം മു​മ്പാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഉ​ത്ത​ര മ​ല​ബാ​റി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന കേ​ന്ദ്ര​മാ​യി​ട്ടും ഈ ​ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജും വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ഉ​ട​ൻ നീ​ങ്ങു​മെ​ന്നാ​ണ് ജി​ല്ല വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ജ​ല​രേ​ഖ​യാ​യി.


Share our post
Continue Reading

Kannur

കാർഷിക സംസ്കൃതിയുടെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ

Published

on

Share our post

പ​യ്യ​ന്നൂ​ർ: കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ പൈ​തൃ​ക​ത്തി​ന്റെ അ​ട​യാ​ളക്കാ​ഴ്ച​യാ​യി അ​ട​ക്കാതൂ​ണു​ക​ൾ. മാ​ത​മം​ഗ​ലം നീ​ലി​യാ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര ക​ളി​യാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക്ഷേ​ത്രാ​ങ്ക​ണം പ​ഴു​ക്ക​ട​ക്ക തു​ണു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന​ത്. നീ​ലി​യാ​ർ കോ​ട്ട​മെ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​യ ഇ​വി​ടെ വ​ർ​ഷംതോ​റും ക​ളി​യാ​ട്ട​ത്തി​നാ​ണ് ആ​ചാ​ര​പ്ര​കാ​രം അ​ട​ക്ക​ക​ൾ കൊ​ണ്ട് അ​ല​ങ്കാ​ര തൂ​ണു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.20,000 പ​ഴു​ത്ത അ​ട​ക്ക​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ലെ ക​വു​ങ്ങു​ക​ളി​ൽനി​ന്ന് ല​ പ​ഴു​ത്ത അ​ട​ക്ക കു​ല​ക​ൾ പൊ​ളി​ച്ച് നി​ലം തൊ​ടാ​തെ ഇ​റ​ക്കി കൊ​ണ്ടു​വ​ന്നാ​ണ് അ​ല​ങ്കാ​ര തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള ക​ളി​യാ​ട്ട​ത്തി​ൽ ര​ണ്ടാം നാ​ളി​ൽ അ​ട​ക്കാ​തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങും.

കു​ളി​ച്ച് വ്ര​ത​ശു​ദ്ധി​യോ​ടെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഒ​ത്തു​കൂ​ടു​ന്ന സ്ത്രീ​ക​ളാ​ണ് തൂ​ൺ നി​ർ​മാ​ണ ക​ലാ​കാ​രി​ക​ൾ.അ​ട​ക്ക​ക​ൾ കു​ല​യി​ൽ നി​ന്ന് പ​റി​ച്ചെ​ടു​ത്ത് ത​രം​തി​രി​ച്ച് ച​ര​ടി​ൽ കോ​ർ​ത്ത് ക്ഷേ​ത്ര തൂ​ണു​ക​ൾ​ക്ക് വ​രി​ഞ്ഞു​കെ​ട്ടി​യാ​ണ് അ​ല​ങ്ക​രി​ക്കു​ന്ന​ത്. ക​ളി​യാ​ട്ട​ത്തി​ന്റെ മൂ​ന്നാം ദി​ന​ത്തി​ൽ രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​കു​ന്ന ഈ ​പൊ​ൻ മു​ത്തു പോ​ലു​ള്ള തൂ​ണു​ക​ൾ നാ​ലാം നാ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. ക​ന​കവ​ർ​ണ തൂ​ണു​ക​ൾ ആ​സ്വ​ദി​ക്കാ​ൻ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പോ​ലും നി​ര​വ​ധി പേ​ർ എ​ത്താ​റു​ണ്ട്. നിർമാണം പൂ​ർ​ത്തി​യാ​ക്കി ഈ ​അ​ല​ങ്കാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശി​ക്കാം.അ​മ്പ​ല​ത്തി​ലെ മു​ന്നി​ലെ പ​ത്ത് അ​ട​ക്കാ തൂ​ണു​ക​ളാ​ണ് പാ​ര​മ്പ​ര്യ പ്രൗ​ഢി​യോ​ടെ ഒ​രു​ക്കു​ക പ​തി​വ്. എ​ല്ലാ വ​ർ​ഷ​വു​മു​ള്ള തീ​ച്ചാ​മു​ണ്ഡി​യു​ടെ അ​ഗ്നി​പ്ര​വേ​ശ​വും ഈ ​കോ​ട്ട​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.​എ​ട്ടി​ന് പു​ല​ർ​ച്ച​യു​ള്ള തീ​ച്ചാ​മു​ണ്ഡി​യും 12ന് തി​രു​മു​ടി നി​വ​രു​ന്ന നീ​ലി​യാ​ർ ഭ​ഗ​വ​തി​യു​ടെ പു​റ​പ്പാ​ടും കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​ട​ക്കാ തൂ​ണു​ക​ളും പൈ​തൃ​ക കാ​ഴ്ച​ത​ന്നെ.


Share our post
Continue Reading

Kannur

കണ്ണൂർ-ഷൊർണൂർ മെമു സർവിസ് പുനരാരംഭിച്ചു

Published

on

Share our post

ക​ണ്ണൂ​ർ: അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ‘അ​വ​ധി’​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ- ഷൊ​ർ​ണൂ​ർ മെ​മു സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. കോ​ച്ച് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി റ​ദ്ദാ​ക്കി​യ മെ​മു ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി. ​കു​റ​ഞ്ഞ കോ​ച്ചു​ക​ളു​മാ​യി ഓ​ടി​യ​തി​നാ​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.രാ​വി​ലെ 5.05ന് ​ഷൊ​ർ​ണൂ​രി​ൽ ​നി​ന്ന് പു​റ​പ്പെ​ട്ട മെ​മു 9.04ന് ​ക​ണ്ണൂ​രി​ലെ​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഓ​ട്ട​ത്തി​നി​ടെ ത​ല​ശ്ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ച്ചി​ന​ടി​യി​ൽ​നി​ന്ന് പു​ക ഉ​യ​ർ​ന്നി​രു​ന്നു. എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ മോ​ട്ടോ​ർ കേ​ടാ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​ണ്ടി അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഓ​ട്ടം നി​ർ​ത്തി​യ​ത്.ക​ണ്ണൂ​ർ- ഷൊ​ർ​ണൂ​ർ മെ​മു റ​ദ്ദാ​ക്കി​യ​ത് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ് ദു​രി​ത​മാ​യ​ത്. മെ​മു റ​ദ്ദാ​ക്കി​യ​തി​നാ​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും കോ​ഴി​ക്കോ​ട് -ക​ണ്ണൂ​ർ റൂ​ട്ടി​ൽ യാ​ത്രാ​തി​ര​ക്കേ​​റി​യി​രു​ന്നു.

വി​വി​ധ ഓ​ഫി​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് മെ​മു​വി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.വൈ​കീ​ട്ട് 5.20 ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 7.50 ന് ​കോ​ഴി​ക്കോ​ടെ​ത്തു​ന്ന വ​ണ്ടി 10.55നാ​ണ് ഷൊ​ർ​ണൂ​രി​ൽ എ​ത്തു​ക. രാ​വി​ലെ അ​ഞ്ചി​ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 6.45ന് ​കോ​ഴി​ക്കോ​ടും 9.10 ന് ​ക​ണ്ണൂ​രും എ​ത്തും. മെ​മു ഓ​ട്ടം നി​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഉ​ച്ച​ക്ക് 3.10 ന് ​ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടേ​ണ്ട ക​ണ്ണൂ​ർ ഷൊ​ർ​ണൂ​ർ എ​ക്സ്പ്ര​സ് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി ഓ​ടി​ച്ച​ത് ആ​ശ്വാ​സ​മാ​യി​രു​ന്നു.


Share our post
Continue Reading

Trending

error: Content is protected !!