Connect with us

Kannur

ഇരിക്കൂറിലെ എ.ടി.എം കവർച്ചാ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

Published

on

Share our post

ഇരിക്കൂർ: കനറാ ബാങ്ക് ഇരിക്കൂർ ശാഖയോട് ചേർന്നുള്ള എ ടി എം കുത്തി പൊളിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.കല്യാട് ചെങ്കൽപ്പണയിൽതൊഴിലാളിയായ സൈദുൽ ഇസ്‌ലാം (22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു സംഭവം.മുഖം മറച്ചെത്തിയ സൈദുൽ ഇസ്‌ലാം എ ടി എമ്മിൽ പണം നിക്ഷേപിക്കുന്ന വാതിൽ കൈ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. തത്സമയം തന്നെ ബാങ്കിന്റെ ഡൽഹി ഓഫീസിലെ സെർവറിൽ അപായ സൂചന ലഭിച്ചതോടെ അധികൃതർ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പോലീസ് അതിവേഗം എ ടി എമ്മിന് സമീപത്ത് എത്തിയെങ്കിലും വാഹനം കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. നൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈദുൽ പിടിയിലായത്.മോഷണശ്രമം നടത്തിയതിന് ഒരുദിവസം മുൻപ് ഇയാൾ അതേ നിറത്തുള്ള പാൻറും ഷർട്ടും ധരിച്ച് എ ടി എമ്മിന് സമീപത്ത് നിൽക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അന്നേ ദിവസത്തെ ടൗണിലെ മറ്റ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയുടെ മുഖവും വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്കൽ പണയിലെ തൊഴിലാളി ആണെന്ന് വിവരം ലഭിച്ചു. എസ് എച്ച് ഒ രാജേഷ് അയോടൻ, എസ് ഐ ഷിബു എഫ് പോൾ, എ എസ് ഐ കെ വി പ്രഭാകരൻ, സി പി ഒമാരായ ടി വി രഞ്ജിത്ത് കുമാർ, കെ ജെ ജയദേവൻ, ഷിജോയ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്.


Share our post

Kannur

പേ വിഷ ബാധ: ജാഗ്രത വേണം-ഡി.എം.ഒ

Published

on

Share our post

കണ്ണൂർ: പേ വിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേ വിഷ ബാധയ്ക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് പൈപ്പ് തുറന്നുവെച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം.
* മുറിവുള്ള ഭാഗം നന്നായി കഴുകിയതിനു ശേഷം, പേ വിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ഏറ്റവും അടുത്ത ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിക്കണം.
* വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ  വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.
* പേ വിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.
* ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ  ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.
* വളർത്തു മൃഗങ്ങൾക്ക് പേ വിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ എടുക്കാൻ ഉടമസ്ഥൻമാർ ശ്രദ്ധിക്കണം.
* തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ അവ കൂട്ടമായി കാണപ്പെടുന്ന ഇടങ്ങളിൽ അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടാകണം. ഭക്ഷണ മാലിന്യം, ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. ഇക്കാര്യം ഗൗരവപൂർവ്വം ശ്രദ്ധിക്കണം.
* വളർത്തു നായ്ക്കളെ ഒരു കാരണവശാലും തെരുവിൽ ഉപേക്ഷിക്കരുത്.
* ഭിക്ഷാടനം ചെയ്യുന്നവർ, അലഞ്ഞു തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്നു ജീവിച്ചു പോരുന്ന അശരണർ ഉൾപ്പെടെയുള്ളവർക്ക് പേപ്പട്ടികളുടെ കടിയേൽക്കാൻ സാധ്യതയുണ്ടാകും. അവർക്ക് പേ വിഷ വാക്സിൻ സ്വീകരിക്കാനുള്ള അറിവോ സാഹചര്യമോ ഉണ്ടായെന്നു വരില്ല.
അവർക്ക് പേപ്പട്ടികളുടെ കടിയേൽക്കുന്ന സാഹചര്യം ശ്രദ്ധയിൽപെടുമ്പോൾ ആശുപത്രികളിൽ എത്തിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. അവരിൽ പേ വിഷ ബാധയേറ്റ് മരിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.


Share our post
Continue Reading

Kannur

പരിയാരം സർക്കാർ ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ

Published

on

Share our post

പരിയാരം: പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തിൽ കാൽമുട്ടിന് ക്ഷതം മൂലമുണ്ടായ മെനിസ്‌കൽ പരിക്കുകൾക്ക് സൗജന്യ നിരക്കിൽ കിടത്തി ചികിത്സ ഗവേഷണ അടിസ്ഥാനത്തി ലഭ്യമാക്കുന്നു.കൂടാതെ, കഴുത്ത് വേദന, വൈറ്റമിൻ ഡി ന്യൂനത, ട്രൈ ഗ്ലിസറൈഡ് ആധിക്യം, തൊലിപ്പുറമേ ചൊറിഞ്ഞ് തടിപ്പ്, ദശ വളർച്ച മൂലമുള്ള മൂക്കടപ്പ് രോഗങ്ങൾക്ക് രോഗനിദാന വിഭാഗം ഒ പിയിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെ പ്രത്യേക ചികിത്സ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഫോൺ: ശല്യതന്ത്ര വിഭാഗം 9744894829, (രോഗനിദാന വിഭാഗം 9645387314, 9497702754.


Share our post
Continue Reading

Kannur

എ.കെ.ജി പൈതൃക മ്യൂസിയത്തിന്‌ കെട്ടിടമായി

Published

on

Share our post

കണ്ണൂർ:പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക്‌ ജന്മനാട്ടിൽ ഒരുങ്ങുന്ന സ്മാരക മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. മ്യൂസിയം സജ്ജീകരണത്തിനായി ബജറ്റിൽ 3.5 കോടി രൂപകൂടി അനുവദിച്ചു. ഈ തുക ഉപയോഗിച്ച്‌ മ്യൂസിയത്തിൽ പ്രദർശന സംവിധാനം ഉടൻ സജ്ജീകരിക്കും. കേരളം ചരിത്ര പൈതൃക മ്യൂസിയം ആണ്‌ പ്രവൃത്തി ഏറ്റെടുത്തത്‌. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രദർശനത്തിൽ എ കെ ജിയുടെ സമരജീവിതം തെളിയും. അഞ്ചരക്കണ്ടിപ്പുഴയോരത്ത് 3.30 ഏക്കറിൽ നിർമിച്ച മ്യൂസിയം കെട്ടിടത്തിന്‌ 11,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് 6.90 കോടി രൂപ ചെലവിൽ കെട്ടിട നിർമിച്ചത്‌. വിവിധ ഘട്ടങ്ങളിലായി 17 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ആധുനിക മ്യൂസിയ സങ്കൽപ്പങ്ങൾ ഉൾകൊള്ളിച്ചുള്ള ഏഴ് ഗ്യാലറികളടങ്ങുന്ന പ്രദർശന സംവിധാനങ്ങൾ, ഓഡിയോ വിഷ്വൽ തിയറ്റർ, കോഫി ഹൗസ് എന്നിവയാണ് മ്യൂസിയത്തിൽ ഒരുക്കുക. എ കെ ജിയുടെ ജീവിത കാലഘട്ടം 12 ഗ്യാലറികളിലൂടെ ഡിജിറ്റൽ മ്യൂസിയം ജനങ്ങളിലെത്തിക്കും. എ കെ ജി നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ, പ്രസംഗങ്ങൾ, ജയിൽ ജീവിതം തുടങ്ങിയവയെല്ലാം ആധുനിക സങ്കേതങ്ങളിലൂടെ പുനരാവിഷ്‌കരിക്കും. എ കെ ജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തിയറ്ററും ഉണ്ടാകും. ഗവേഷണത്തിനടക്കം ഉപകരിക്കുന്ന വിപുലമായ ലൈബ്രറിയും ഒരുക്കും. രണ്ടാംഘട്ടത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, പൂന്തോട്ടം, കളിസ്ഥലം, പ്രഭാത നടത്തത്തിനുള്ള സൗകര്യങ്ങൾ എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്‌.


Share our post
Continue Reading

Trending

error: Content is protected !!