Kerala
ഡബിൾ ഡക്കര്‍!’ബജറ്റ് ഫ്രണ്ട്ലി-റോയൽ വ്യൂ’ ഒരു പകൽ 4 യാത്ര; നാല് പുതിയ കെ.എസ്.ആർ.ടി.സി മൂന്നാറിലേക്കെന്ന് മന്ത്രി

ഇടുക്കി: സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.
കെ.എസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബസ്. ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ഡബിൾ ഡക്കർ ബസ് നടത്തുക. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് ഭീഷണിയല്ല ഈ ബസ് സംവിധാനം. മൂന്നാറിൻ്റെ പ്രകൃതി രമണിയമായ കാഴ്ചകൾക്ക് മറ്റൊരനുഭവം പകരുകയാണ് ഡബിൾ ഡക്കർ ബസിലെ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് പോലും കെ എസ്ആർടിസി ഡബിൾ ഡക്കറിലൂടെയുള്ള മൂന്നാർ യാത്ര പുതിയ അനുഭവമാകണം എന്നും മന്ത്രി പറഞ്ഞു.
വലിയ വികസന പ്രവർത്തനങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കുക. മൂന്നാറിൽ കെഎസ്ആർടിസിയുടെ ഭൂമിയിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. മൂന്നാറിൽ നിന്നും വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളിലേക്ക് ബസുകൾ ഓടിക്കും. ബസുകൾ കൃത്യസമയത്ത് ഓടുകയും ക്യാൻസലേഷനുകൾ ഒഴിവാക്കുകയുമാണ് ലക്ഷ്യം. 506 പുതിയ റൂട്ടുകളാണ് ജനപ്രതിനിധികളുടെ അഭിപ്രായ കൂടി പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സ്വകാര്യ സംരംഭകർക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രതിബന്ധത കെ എസ്ആർടിസി കൈവിടില്ല. ആറ് മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ‘ ജിഷ ദിലീപ് , കെ എസ് ആർ ടി സി മാനേജിംഗ് ഡയരക്ടർ പി എസ് പ്രമോദ് ശങ്കർ, ബഡ്ജറ്റ് ടൂറിസം സെൽ സി ടി ഒ ആർ ഉദയകുമാർ, സെൻട്രൽ സോൺ സി ടി ഒ ടി എ ഉബൈദ്, മൂന്നാർ യൂണിറ്റ് ഓഫീസർ എൻ പി രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഡബിൾ ഡക്കർ ബസ് ആദ്യ യാത്ര നടത്തി. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഗ്യാപ് റോഡ് ‘വ്യൂപോയിൻ്റ് വരെയായിരുന്നു.
Kerala
കുത്തനെ ഉയർന്ന് ഇന്ത്യ- യു.എ.ഇ വിമാന ടിക്കറ്റ് നിരക്കുകൾ, കുഴഞ്ഞ് പ്രവാസികൾ

ദുബൈ: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും സംഘർഷാവസ്ഥയെ തുടർന്ന് അവധി ആഘോഷിക്കാൻ പോയ യുഎഇ പ്രവാസികളായവർ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിപ്പോയിരുന്നു. ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാലും ഇരു രാജ്യങ്ങളിലെയും മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടതിനാലും പ്രവാസികളായവർക്ക് യുഎഇയിലേക്ക് എത്താൻ കഴിയാതെയായി. ഇപ്പോൾ ചില വിമാനത്താവളങ്ങൾ സാധാരണ ഗതിയിലെത്തിയതോടെയും വിമാന കമ്പനികൾ സർവീസുകൾ പുന:രാരംഭിച്ചതിനാലും യാത്രക്കാർ തിരികെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണ്. ഇതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നത്. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് അവധിയാഘോഷത്തിന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും നിരവധി പേർ പോയിരുന്നു. ഇവരാണ് മടക്കയാത്രക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. നിരവധി പേരാണ് ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നതെന്ന് യുഎഇയിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. വിമാന സർവീസുകൾ വീണ്ടും നിർത്തിവെക്കുമോ എന്ന ഭയത്തെ തുടർന്നാണ് പലരും നേരത്തേ തന്നെ തിരിച്ചുവരുന്നതെന്നും ഇവർ പറഞ്ഞു
Kerala
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്