കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ് ഞായറാഴ്ച

പയ്യന്നൂർ: മണ്ഡലത്തിലെ പ്ലസ്‌വൺ, പ്ലസ്ടു സയൻസ് വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്‌റ്റെപ്‌സിന്റെ ഭാഗമായി ‘കരിയർ ഫോക്കസ്’ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ സെഷനും നടത്തുന്നു. ഫെബ്രുവരി ഒമ്പത് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12.30 വരെ പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയത്തിലാണ് ക്ലാസ്. വിദ്യാർഥികൾക്ക് സൗജന്യമായി പരീക്ഷാ പഠനസഹായിയും വിതരണം ചെയ്യും. ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ ക്ലാസെടുക്കും.
കല്ല്യാശ്ശേരി: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പഴയങ്ങാടി എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു സംസാരിച്ചു. സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ ‘വൺ സ്‌കൂൾ വൺ പ്രൊഫഷണൽ’ സ്‌കോളർഷിപ്പിന് യോഗ്യത നേടിയ 64 വിദ്യാർഥികളെയും എസിസിഎ ഇന്റർനാഷണൽ റാങ്ക് ഹോൾഡർ ഹസ്‌ന അലി മുഹമ്മദിനെയും എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു.പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ, ഡോ അനന്തു എസ് കുമാർ, ഷാജൽ ബാലുശേരി, മിഥുൻ മിത്വ, സി കെ സുധീഷ്, കെ പി റുഫൈദ് എന്നിവർ ക്ലാസെടുത്തു
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും പഠിക്കാനും വിദ്യാർഥികൾക്ക് ഏറെ സഹായകരമാകുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി അംഗം ടി വി ഗണേശൻ മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ ഫോറം കൺവീനർ ഡോ എൻ രാജേഷ് നന്ദിയും പറഞ്ഞു.
സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ മാടായി ബേങ്ക് ഓഡിറ്റോറിയത്തിൽ എൽഎസ്എസ്, യുഎസ്എസ് ഏകദിന പരിശീലനവും സൗജന്യ പഠന സഹായി വിതരണവും എം എൽ എ നിർവഹിക്കും.