അന്ധവിശ്വാസത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; കണ്ണൂരിൽ 6 പേർക്കെതിരെ കേസ്

Share our post

കണ്ണൂർ: ആത്മീയ ചൂഷണത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുത്താൽ വ്യക്തികൾക്ക് ആത്മീയതയിലൂടെ സാമ്പത്തികമായ നേട്ടമുണ്ടാവുമെന്നും മറ്റും പറഞ്ഞ് നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഡോ. അഷ്റഫ്, കെ.എസ് പണിക്കർ,അനിരുദ്ധൻ, വിനോദ്കുമാർ, സനൽ, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്ട് എന്നിവർക്കെതിരെയാണ് മമ്പറത്തെ പ്രശാന്ത് മാറോളിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

കേരളത്തിലുടനീളമായി സംഘടിപ്പിച്ച ക്ലാസുകൾ വഴിയും വിവിധ സ്ഥലങ്ങളിൽ യാത്രകൾ സംഘടിപ്പിച്ചും പലരിൽ നിന്നുമായി 12കോടി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. ക്ലാസിൽ പങ്കെടുത്താൽ ഏതൊരു കാര്യമാണോ ഉദ്ദേശിക്കുന്നത് അതിൽ ഉന്നതിയിലെത്തുമെന്നും കുട്ടികൾക്കാണെങ്കിൽ വിദ്യാഭ്യാസ കാര്യത്തിൽ അധികം പ്രയത്നിക്കാതെ മുന്നിലെത്താമെന്നുമുള്ള അന്ധവിശ്വാസ പ്രചരണത്തിലാണ്പലരും കുടുങ്ങിയത്. കണ്ണൂരിലും ഈയടുത്ത മാസങ്ങളിൽ പ്രശസ്ത ഹോട്ടലുകളിൽ ഇത്തരം ക്ലാസുകൾ നടത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!