സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ കാറോട്ടം; വാഹനങ്ങൾ കസ്റ്റഡിയിൽ

Share our post

മാലൂർ : സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ കാ​റു​ക​ള്‍ ഓ​ടി​ച്ചു. മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്തു. ഒ​ടു​വി​ല്‍ വി​ദ്യാ​ർ​ഥി​ക​ളും കാ​റു​ക​ളും കു​ടു​ങ്ങി. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി മാ​ലൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് സ്കൂ​ൾ ​​ഗ്രൗ​ണ്ടി​ൽ ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.പൊ​ടി​മ​ണ്ണ് പാ​റി ര​ണ്ടു വാ​ഹ​ന​ങ്ങ​ളും കാ​ണാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു അ​ഭ്യാ​സ​പ്ര​ക​ട​നം. ദൃ​ശ്യം വി​ദ്യാ​ര്‍ഥി​ക​ള്‍ ത​ന്നെ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ദൃ​ശ്യം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നും മാ​ലൂ​ര്‍ പൊ​ലീ​സി​നും ല​ഭി​ച്ചു.ര​ണ്ട് വാ​ഹ​ന​ങ്ങ​ളും മാ​ലൂ​ര്‍ എ​സ്.​ഐ ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​നം ഓ​ടി​ച്ച​വ​രു​ടെ പേ​രി​ലും ആ​ര്‍.​സി ഉ​ട​മ​ക​ളു​ടെ പേ​രി​ലും കേ​സെ​ടു​ക്കു​മെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും മാ​ലൂ​ര്‍ ഇ​ൻ​സ്​​പെ​ക്ട​ർ എം. ​സ​ജി​ത്ത് അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!