Connect with us

India

വൻമരം വീണു…ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാള്‍ തോറ്റു

Published

on

Share our post

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോട
എ.എ.പിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോല്‍വി.കെജ്‌രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്‌രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്.ജംഗ്പുരയില്‍ മനീഷ് സിസോദിയയ്ക്കും കാലിടറി. 572 വോട്ടിനായിരുന്നു സിസോദിയയുടെ തോല്‍വി. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് ഇവിടെ വിജയിച്ചത്.


Share our post

India

കൈ’വിട്ട് ഡൽഹി; അക്കൗണ്ട് തുറക്കാനാവാതെ കോൺഗ്രസ്

Published

on

Share our post

ഡൽ​ഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വീണ്ടും കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.1998 മുതൽ തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടി, 2013 മുതൽ തളർച്ചയിലാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്.

ഡൽഹിയിൽ കോൺഗ്രസിന് അതിജീവനം സാധ്യമാണോയെന്ന ചോദ്യമാണ് മുന്നിലുള്ളത്. പാർട്ടിക്ക് അടിസ്ഥാന പിന്തുണയുണ്ടെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് നിലവിലെ ചിത്രം വ്യക്തമാക്കുന്നത്.നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് പ്രചരണപരിപാടികൾ പാർട്ടി സംഘടിപ്പിച്ചെങ്കിലും ജനപിന്തുണ നേടാൻ പാർട്ടിക്ക് ഇത്തവണയും കഴിഞ്ഞില്ല. ആറ് എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം കോൺഗ്രസിന് പൂജ്യം സീറ്റ് പ്രവചിച്ചിരുന്നു.


Share our post
Continue Reading

India

ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ്; ഫലം എട്ടിന്

Published

on

Share our post

ഡൽഹി: 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്.

8ന് ആണ് ഫലപ്രഖ്യാപനം

96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആംആദ്‌മി, ബി.ജെ.പി, കോൺഗ്രസ് പാർട്ടികളുടെ ത്രികോണ മത്സരമാണ്.


Share our post
Continue Reading

India

സൗദിയില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍

Published

on

Share our post

സൗദി റിയാദില്‍ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഷമീര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. കാണാതായ വിവരം പൊലീസില്‍ അറിയച്ചപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നത്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം.മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍.


Share our post
Continue Reading

Trending

error: Content is protected !!