കൈ’വിട്ട് ഡൽഹി; അക്കൗണ്ട് തുറക്കാനാവാതെ കോൺഗ്രസ്

Share our post

ഡൽ​ഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വീണ്ടും കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.1998 മുതൽ തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടി, 2013 മുതൽ തളർച്ചയിലാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്.

ഡൽഹിയിൽ കോൺഗ്രസിന് അതിജീവനം സാധ്യമാണോയെന്ന ചോദ്യമാണ് മുന്നിലുള്ളത്. പാർട്ടിക്ക് അടിസ്ഥാന പിന്തുണയുണ്ടെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് നിലവിലെ ചിത്രം വ്യക്തമാക്കുന്നത്.നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് പ്രചരണപരിപാടികൾ പാർട്ടി സംഘടിപ്പിച്ചെങ്കിലും ജനപിന്തുണ നേടാൻ പാർട്ടിക്ക് ഇത്തവണയും കഴിഞ്ഞില്ല. ആറ് എക്സിറ്റ് പോളുകളിൽ രണ്ടെണ്ണം കോൺഗ്രസിന് പൂജ്യം സീറ്റ് പ്രവചിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!