Kannur
തട്ടുകടയിലെ മാലിന്യം കായച്ചിറ തോടിലേക്ക് തള്ളിയതിന് കാൽ ലക്ഷം രൂപ പിഴ
![](https://newshuntonline.com/wp-content/uploads/2024/07/fine-h.jpg)
മയ്യിൽ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം തോട്ടിലേയ്ക്ക് തള്ളിയതിന് തട്ടുകട ഉടമക്ക് പിഴ ചുമത്തി. മയ്യിൽ പഞ്ചായത്തിലെ തട്ടുകടയിൽ നിന്നുള്ള മാലിന്യങ്ങൾ കൊളച്ചേരി കായച്ചിറ കൈപ്പാടിന് സമീപമുള്ള തോട്ടിൽ തള്ളിയ നിലയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.പാൽ കവർ, മറ്റു പ്ലാസ്റ്റിക് കവറുകൾ, ടിഷ്യു പേപ്പറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് തോട്ടിൽ പല ചാക്കുകളിലായി കെട്ടി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തദ്ദേശവാസികളുടെ സഹായത്തോടെയാണ് ചാക്കുകെട്ടുകൾ കരയ്ക്കു കയറ്റി
സ്ക്വാഡ് പരിശോധിച്ചത്. സ്ഥാപന ഉടമ അഫ്സലിന് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി.മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് സംസ്കരിക്കാനും സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സസ്മെൻ്റ് സ്ക്വാഡ് ലീഡർ, എം. ലജി, ശരീകുൽ അൻസാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത, മയ്യിൽ പഞ്ചായത്ത് ഹെഡ് ക്ലർക്ക് അജേഷ് എന്നിവർ പങ്കെടുത്തു.
Kannur
പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: 10,000 രൂപ പിഴ ചുമത്തി
![](https://newshuntonline.com/wp-content/uploads/2025/02/malinyam-k.jpg)
![](https://newshuntonline.com/wp-content/uploads/2025/02/malinyam-k.jpg)
കണ്ണൂർ: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം പൊതുസ്ഥലത്തു തള്ളിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. പുതിയതെരു ടൗണിനു സമീപത്തായാണ് മാലിന്യം തള്ളിയത്. പുതിയതെരുവിൽ പ്രവർത്തിച്ചുവരുന്ന പി.വി. വെജിറ്റബിൾസ്, എം.എസ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് സംഭവസ്ഥലത്ത് തള്ളിയത്.മാലിന്യം എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം സ്ക്വാഡ് രണ്ടു സ്ഥാപനങ്ങൾക്കും നൽകി. തുടർനടപടികൾ സ്വീകരിക്കാൻ ചിറക്കൽ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.എം.വി. ജിഷാൻ തുടങ്ങിയവർ പങ്കെടുത്തു.
Kannur
സ്‌മാർട്ടാക്കും.. വഴികാട്ടും… ഇതല്ലേ റോബോട്ടിക്‌സ്
![](https://newshuntonline.com/wp-content/uploads/2025/02/robotik.jpg)
![](https://newshuntonline.com/wp-content/uploads/2025/02/robotik.jpg)
ധർമശാല:യുവതലമുറയുടെ ആത്മമിത്രങ്ങളാകാൻ പുതിയകാലത്ത് യന്ത്രമനുഷ്യരാണ് വേണ്ടതെന്ന കാഴ്‌ചപ്പാട് തുറന്നുകാട്ടുകയാണ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ ടെക്‌ഫെസ്റ്റ് എക്സ്പ്ലോർ 24. ദേശീയതലത്തിൽ നടന്ന റോബോഫെസ്റ്റിൽ രാജ്യത്തിലെ വിവിധ ഐഐടികളെ പിന്തള്ളി ഒന്നാംസ്ഥാനം നേടിയ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ആക്സിസ് പ്രൊ റോബോട്ടിന്റെ പ്രകടനം എല്ലാവരെയും അതിശയപ്പെടുത്തി. രണ്ട് ചക്രമുള്ള റോബോട്ട് നിശ്ചിതസ്ഥലത്ത് നിശ്‌ചിത രേഖയിലൂടെ ഒരുലിറ്റർ വെള്ളവുമെടുത്ത് തുളുമ്പിമറിയാതെ സഞ്ചരിച്ച് ലക്ഷ്യം പൂർത്തിയാക്കി. റോബോട്ടിന്റെ സഞ്ചാരവും പ്രവൃത്തിയും കാണാനെത്തിയ വിദ്യാർഥികളെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്‌തു. കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളായ ഹേമന്ത് കൃഷ്‌ണൻ, സി വി സായുജ്, ജെ വേദശ്രീ, കെ അശ്വിൻ എന്നിവരടങ്ങുന്ന സംഘമാണ് രണ്ട്ചക്രം മാത്രമുള്ള റോബോട്ടിനെ നിർമിച്ചത്. കർഷകരെ സഹായിക്കാൻ തൃക്കരിപ്പൂർ പോളിടെക്‌നിക് വിദ്യാർഥികൾ തയ്യാറാക്കിയ സ്‌മാർട്ട് ഫീഡ് ശ്രദ്ധേയമാണ്. കൃഷിയിടത്തിന്റെ പ്രത്യേകത, ഭൂമിയിലെ വെള്ളത്തിന്റെ അളവ്, മണ്ണിന്റെ രാസ- ഭൗതിക -ജൈവ സ്വഭാവം നിർണയിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ വിളപരിപാലനത്തിനുതകുന്ന വിവരങ്ങൾ സ്‌മാർട്ട് ഫീഡ് പ്രൊജക്ടിൽ വിശദീകരിക്കുന്നുണ്ട്. വിദ്യാർഥികൾ വരച്ച നൂറുകണക്കിന് ചിത്രങ്ങളുടെ ആർട്ട് ഗ്യാലറിയും എക്‌സ്‌പ്ലോറിലുണ്ട്. പോസ്‌റ്റർ കളറിൽവച്ച ചിത്രങ്ങൾമുതൽ മ്യൂറൽ പെയിന്റിങ്ങുകൾവരെ ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തിനൊപ്പം നിയോൺ ഫുട്‌ബോൾ കളിക്കാനും അവസരമുണ്ട്. ഓരോമണിക്കൂർ ഇടവിട്ട് ഡ്രോൺ ഷോയും നടക്കുന്നുണ്ട്. വെള്ളി രാത്രി സൺ ബേൺ കാമ്പസ് ലൈവ് ഡിജെ ഷോ അരങ്ങേറി. ശനിയാഴ്‌ച റെട്രോ ഡാൻസ്, കളരിപ്പയറ്റ്, വിവിധ മത്സരങ്ങൾ എന്നിവ നടക്കും. പകൽ മൂന്നിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്‌ഘാടനംചെയ്യും. രാത്രി വിവിധ പരിപാടികളോടെ എക്സ്പ്ലോർ സമാപിക്കും.
Kannur
ബജറ്റ് ടൂറിസം സെൽ:ഗവി വിനോദയാത്ര
![](https://newshuntonline.com/wp-content/uploads/2025/02/gavi.jpg)
![](https://newshuntonline.com/wp-content/uploads/2025/02/gavi.jpg)
പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഫെബ്രുവരി 17 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സപൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ : 8075823384, 9745534123.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു