നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗിലാണ് കോഴ്‌സ് തുടങ്ങുന്നത്. ഫോൺ: 9496244701.