ദേശീയ യൂത്ത് സെമിനാർ: അപേക്ഷകൾ ക്ഷണിച്ചു

Share our post

കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് മൂന്ന്, നാല് തീയതികളിൽ മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാദമിക്, അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്കും തൊഴിൽ-തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡാറ്റക്കൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിൽ നേരിട്ടോ നൽകാം. ഫോൺ, 8086987262, 0471-2308630


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!