സാങ്കേതിക വിസ്‌മയം കാണാം ‘എക്‌സ്‌പ്ലോർ –24’ൽ

Share our post

ധർമശാല:കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ ‘എക്‌സ്‌പ്ലോർ–- 24’ തുടങ്ങി. കലാ-സാങ്കേതികവിദ്യയുടെ സംഗമവേദിയായ എക്‌സ്‌പ്ലോർ ഐഎസ്ആർഒ മുൻ ഡയറക്ടർ ഡോ. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻ രാജ്, ടെക്നിക്കൽ എഡ്യൂക്കേഷൻ സീനിയർ ജോ. ഡയറക്ടർ ജയപ്രകാശ്‌, അന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, കൗൺസിലർ പി പ്രകാശൻ, പിജി ഡീൻ ഡോ. പി മഹേഷ് കുമാർ, യുജി ഡീൻ ഡോ. എം ഷാഹിൻ, റിസർച്ച് ഡീൻ ഡോ. വി വിനോദ് കുമാർ, എം ടി മധുസൂദനൻ, പി ജിതിൻ, കെ സന്തോഷ്, ടി പി അഖില എന്നിവർ സംസാരിച്ചു. അഹമ്മദാബാദിൽ നടന്ന ഇന്ത്യാ പ്രീമിയർ റോബോട്ടിക്സ് കോമ്പറ്റീഷനിൽ വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശാസ്ത്ര പ്രദർശനങ്ങൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, റോബോട്ടിക് പ്രോഗ്രാം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായുണ്ട്‌. എട്ടിന്‌ സമാപിക്കും. ന്യൂജെൻ വാഹനങ്ങളുമായി 
ഓട്ടോ ഷോ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ നടക്കുന്ന ‘എക്‌സ്‌പ്ലോർ –-24 പുതുതലമുറ വാഹനങ്ങളെ പരിചയപ്പെടുത്തി ഒരുക്കിയ ഓട്ടോ ഷോ. ബാബ്സ് ഓട്ടോമൊബൈലും കണ്ണൂർ മോട്ടോർ ക്ലബ്ബും ചേർന്ന് ഒരുക്കിയ എക്‌സലറേറ്റ്‌ ഓട്ടോ ഷോയിൽ പുതുപുത്തൻ വാഹനങ്ങളും വിന്റേജ് കാറുകളും പ്രദർശിപ്പിച്ചു. 50,000 രൂപ സമ്മാനത്തുകയുള്ള ഫാഷൻ ഷോ എക്‌സ്‌പ്ലോറിലെ മറ്റൊരു പ്രധാന ആകർഷണമാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!