Connect with us

Kerala

പരീക്ഷയിങ്ങെത്തി; വിദ്യാർഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published

on

Share our post

സി.ബി.എസ്.ഇ. പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ആരംഭിക്കാൻ ഇനി കുറച്ചുദിവസങ്ങൾ മാത്രമേയുള്ളൂ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സമയം ആശങ്കയൊഴിവാക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നന്നായി പഠിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളിൽക്കൂടി ശ്രദ്ധവെച്ചാൽ ആത്മവിശ്വാസത്തോടൊപ്പം പരീക്ഷ എഴുതാം.

പരീക്ഷ എളുപ്പമാക്കാം

* ചോദ്യപേപ്പറിലെ നിർദേശങ്ങൾ ശ്രദ്ധയോടെ വായിക്കണം. രജിസ്റ്റർ നമ്പറും മറ്റുവിവരങ്ങളും തെറ്റിക്കാതെ എഴുതണം.

* ബിരിയാണി ആയാലും വൃത്തിയില്ലാത്ത പാത്രത്തിൽ വിളമ്പിയാൽ ആരുംകഴിക്കില്ല. നല്ല അടുക്കിലുംചിട്ടയിലും ഉത്തരങ്ങൾ എഴുതണം. ആവശ്യമായ സ്പേസ് കൊടുക്കണം. നിങ്ങളുടെ ഉത്തരക്കടലാസ് നോക്കുന്നയാൾക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്നതാവണം.

* നന്നായി ഉത്തരം അറിയാവുന്നവ ആദ്യംഎഴുതുക. പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ അസ്വസ്ഥരാകാതിരിക്കാൻ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയശേഷം തിരികെയെത്തി പ്രായസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ശ്രമിക്കുകയുമാണ് വേണ്ടത്.

* ഒരുചോദ്യം കണ്ടാൽ ഉടനെ ചാടിക്കേറി ഉത്തരം എഴുതരുത്. ആദ്യം പ്രധാനപ്പെട്ട പോയിന്റുകൾ മനസ്സിൽ ഓർത്തെടുക്കണം.

* ഉത്തരപേപ്പറിൽ ഒരു സ്കെയിൽ ഉപയോഗിച്ച് നന്നായി മാർജിൻ വരയ്ക്കണം.

* എഴുതിയത് തെറ്റിപ്പോയാൽ, തെറ്റിയ വാക്കിന് മുകളിലൂടെ ഒരു വര വരയ്ക്കുക. വെട്ടിക്കുത്തി വൃത്തികേടാക്കരുത്.

* പ്രധാനപ്പെട്ട ഹെഡിങ്, സബ് ഹെഡിങ് എന്നിവയുടെ അടിയിൽവര ഇടണം.

* തന്നിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടത്. ഒരു മാർക്കിന്റെ ചോദ്യത്തിന് അരപ്പേജ് ഉത്തരംവേണ്ട. ആറ്്‌ മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം രണ്ടുവരിയുമാകരുത്.

* എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. ഉത്തരം അറിയില്ലെങ്കിൽ, ചോദ്യത്തോട് ബന്ധമുള്ള കാര്യങ്ങൾ എഴുതിവയ്ക്കുക. അരമാർക്കോ, ഒരു മാർക്കോ കിട്ടിയേക്കാം.

* കത്ത്, പ്രസംഗം, സംഭാഷണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഘടന മുൻകൂട്ടി പഠിച്ചുവെയ്ക്കണം. വിഷയമെഴുതാൻ അറിയില്ലെങ്കിലും ഈ ഘടന കൃത്യമായി എഴുതിയാൽ നിങ്ങൾക്ക് കുറച്ചൊക്കെ മാർക്ക് ലഭിക്കും.

* എഴുതിത്തുടങ്ങുമ്പോൾത്തന്നെ ഉത്തരക്കടലാസിൽ പേജ് നമ്പർ ഇട്ടുപോവാൻ മറക്കരുത്.

* പരീക്ഷയിൽ കള്ളത്തരംകാണിച്ച് മാർക്ക് വാങ്ങാൻ നോക്കരുത്. മാത്രമല്ല, മറ്റുള്ളവരെ കോപ്പിയടിക്കാൻ സഹായിക്കുകയും ചെയ്യരുത്. പിടിക്കപ്പെട്ടാൽ നിങ്ങളുടെ ഭാവി അവതാളത്തിലാവും.

* അവസാന പത്തുമിനിറ്റ് ഉത്തരക്കടലാസ് മൊത്തത്തിൽ ഓടിച്ചുനോക്കാനും എഴുതാതെവിട്ട ഉത്തരങ്ങൾ എഴുതാനും ഉപയോഗിക്കുക.

രക്ഷിതാക്കളോട്

പരീക്ഷയ്ക്കുശേഷം വീട്ടിലെത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മർദത്തിലാക്കരുത്. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാൽമതി. എല്ലാപരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാവാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാൽ പേടിക്കേണ്ട എന്ന് കുട്ടിയോടു പറയണം. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ അവർക്ക് പിന്തുണനൽകണം.ഡഗ്ളസ് ജോസഫ് (വൈസ് പ്രിൻസിപ്പൽ, ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്‌കൂൾ ഖോർഫക്കാൻ, സി.ബി.എസ്.ഇ. കരിയർ കൗൺസലർ).


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!