സർപ്രൈസ് സമ്മാനമായി സൈക്കിൾ; ദിത്യ സ്കൂളിലെ താരം

Share our post

കണ്ണൂർ∙ വിദ്യാർഥികൾക്കിടയിൽ വായനയും പൊതുവിജ്ഞാപനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരിസ് 2 മത്സരത്തിൽ സർപ്രൈസായി സൈക്കിൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ബർണശ്ശേരി സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ദിത്യ എസ്.കുമാർ. മത്സരത്തിൽ കൃത്യതയും പത്രവായനയിൽ ശ്രദ്ധയും ചെലുത്തിയാണ് ദിത്യ ഈ നേട്ടം കൈവരിച്ചത്.കണ്ണൂർ ഫയർ ആൻഡ് റെസ്ക്യു ക്വാർട്ടേഴ്സിലെ ടി.സുകുമാരന്റെയും ബേബി അൻസിന്റെയും മകളാണ് ദിത്യ. ജില്ലയിലെ ആദ്യത്തെ സൈക്കിൾ സമ്മാനമാണിത്.

സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോയ് പൈനാടത്ത്, ദിത്യ എസ്.കുമാറിന് സൈക്കിൾ കൈമാറി. ഇതോ‌ടൊപ്പം വീക്ക്‌ലി സർപ്രൈസ് വിജയികൾക്ക് ടെൽ മീ വൈ ബുക്കുകളും ഡെയ്‌ലി പ്രൈസ് വിജയികൾക്ക് സെലിബ്രിറ്റികൾ ഒപ്പിട്ട പേനകളും സമ്മാനിച്ചു.പ്രധാനാധ്യാപിക ഷേർളി എൻ.വില്യംസ്, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ്, പിടിഎ പ്രസിഡന്റ് കെ.ശരത്ത് ലാൽ എന്നിവർ പ്രസംഗിച്ചു.മലയാള മനോരമ ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരീസ് 2 മത്സരത്തിൽ ഇനിയും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഇതോ‌ടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം. സ്കൂളുകളോടൊപ്പം വ്യക്തികൾക്കും സർപ്രൈസ് സമ്മാനങ്ങൾ ലഭിക്കും.

മലയാള മനോരമ ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരീസ് 2 മത്സരത്തിലെ സർപ്രൈസ് സമ്മാനമായ സൈക്കിൾ കണ്ണൂർ ബർണശ്ശേരി സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ദിത്യ എസ്.കുമാറിനു സ്കൂൾ മാനേജർ ഫാ.ഡോ.ജോയ് പൈനാടത്ത് കൈമാറിയപ്പോൾ. മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ്, പ്രധാനാധ്യാപിക ഷേർളി എൻ.വില്യംസ്, പിടിഎ പ്രസിഡന്റ് കെ.ശരത് ലാൽ തുടങ്ങിയവർ സമീപം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!