ഹൈക്കോടതി ഇടപെടൽ; പയ്യാമ്പലം ശ്മശാനം കലക്ടർ സന്ദർശിച്ചു

Share our post

കണ്ണൂർ:പയ്യാമ്പലം വാതക ശ്മശാനത്തിൽ സ്ഥിതി പരിശോധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകാൻ കലക്ടർ അരുൺ കെ.വിജയൻ ശ്മശാനം സന്ദർശിച്ചു. പ്രാകൃതരീതിയിലുള്ള മൃതദേഹ സംസ്കാരത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി കലക്ടറോട് റിപ്പോർട്ട് തേടിയത്. പരിശോധനയുടെ ഭാഗമായി വാതക ശ്മശാനവും പരമ്പരാഗത രീതിയിൽ സംസ്‌കരിക്കുന്ന സ്ഥലവും കലക്ടർ സന്ദർശിച്ചു.അടച്ചിട്ട വാതക ശ്മശാനം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകുമോ അറ്റകുറ്റപ്പണിക്ക് എത്ര തുക ചെലവാകും തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശി ക്കണം. വാതക ശ്മശാനം ഉപയോഗക്ഷമമല്ല. കോടികൾ ചെലവഴിച്ച് നിർമിച്ച ശ്മശാനം ഉപയോഗശൂന്യമാണ്.

പയ്യാമ്പലത്ത് വാതക ശ്മശാനം ഉപയോഗിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കോവിഡ് കാലത്താണ് വാതക ശ്മശാനം കൃത്യമായി ഉപയോഗിച്ചത്. കോർപ്പറേഷൻ അധികൃതർ വാതക ശ്മശാനം പ്രോത്സാഹിപ്പി ക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഒരു ദിവസം പത്തിൽ കൂടുതൽ മൃതദേഹങ്ങളാണ് വിറക് ഉപയോഗിച്ച് ദഹിപ്പിക്കുന്നത്. അന്തരീക്ഷത്തിലേക്കു യരുന്ന പുക സമീപവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!