MATTANNOOR
മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല
മട്ടന്നൂര്‍: മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. പ്രവര്‍ത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് ഫയര്‍ഫോഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതികള്‍ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് യോഗം വിളിക്കാന്‍ ജില്ല വികസന സമിതിയില്‍ തീരുമാനിച്ചിട്ടുണ്ട്.മട്ടന്നൂരിലെ സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴിലാക്കുന്നതിനാണ് 28 കോടിയോളം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിച്ചത്. കിഫ്ബിയുടെ സഹായത്തോടെ ഹൗസിങ് ബോര്‍ഡാണ് കെട്ടിടം നിര്‍മിച്ചത്. നാലുനിലകളില്‍ ഓഫിസ് സമുച്ചയവും താഴത്തെ നില വാഹന പാര്‍ക്കിങ്ങിനുമാണ് ഉപയോഗിക്കേണ്ടത്.
റവന്യൂ ടവറിനോട് ചേര്‍ന്ന് കാന്റീനുമുണ്ട്. മൂന്നുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ടാങ്കുമുണ്ട്.മട്ടന്നൂരില്‍ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ പലതും റവന്യൂ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍, ഓരോ വകുപ്പിനും സ്ഥലം നീക്കിവെച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.2018 ജൂണിലാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2019 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ ടവറിന്റെയും സ്പെഷാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചത്. കോവിഡ് ലോക്ക് ഡൗണ്‍ ഉൾപ്പെടെയുള്ള തടസ്സങ്ങള്‍ മൂലം റവന്യു ടവറിന്റെ നിര്‍മാണ പ്രവൃത്തി വൈകിയാണ് ആരംഭിച്ചത്.
MATTANNOOR
ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിയ 1850 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മട്ടന്നൂർ: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിയ 1850 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂർ കൊട്ടക്കൻ്റവിട കെ. അൻവറിനെ (29) ആണ് മട്ടന്നൂർ ടൗണിൽ ഇരിട്ടി റോഡിൽ വെച്ച് ഇന്ന് രാവിലെ 8 മണിയോടെ ഡാൻസാഫ് ടീമും മട്ടന്നൂർ പോലീസും ചേർന്ന് പിടി കൂടിയത്.
MATTANNOOR
മട്ടന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം കൈക്കലാക്കി ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായി പരാതി
മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം രൂപയുമായി അബുദാബിയിലേക്ക് കടന്നത്. കഴിഞ്ഞ ഡിസംബർ 31ന് കണ്ണൂർ എയർപോർട്ട് വഴി കടന്നതായാണ് മട്ടന്നൂർ പൊലീസിന് വിവരം ലഭിച്ചത്. ഫിനാൻ സ് കമ്പനിയുടെ മാനേജരുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Breaking News
ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം
മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു