നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം

സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡി.എൽ.എസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309.