PERAVOOR
മണത്തണയിൽ ഡി.ടി.ഡി.സി വോളിക്ക് ഇന്ന് തുടക്കം
പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സി.ടി.ഡി.സി വോളിക്ക് ചൊവ്വാഴ്ച തുടക്കമാവും. വൈകിട്ട് ആറിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജും പയ്യന്നൂർ കോളേജും തമ്മിലാണ് ഉദ്ഘാടന മത്സരം. വനിതാ വോളിയിൽ സ്പോർട്സ് ഡിവിഷൻ കണ്ണൂരും ഐ.പി.എം.സ്പോർട്സ് അക്കാദമി വടകരയും ഏറ്റുമുട്ടും. വൈകിട്ട് ആറു മുതൽ മത്സരം തുടങ്ങും.
PERAVOOR
സൗജന്യ പേ വിഷബാധ നിയന്ത്രണം
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ വളർത്ത് നായ്ക്കള്‍ക്കും ക്യാമ്പിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9605743326, 8547066774, 9744312596.
PERAVOOR
ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റ് മണത്തണയിൽ
പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സി.ടി.ഡി.സി വോളി 2025 നടത്തുന്നത്.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജ്, പയ്യന്നൂർ കോളേജ്, സെയ്ന്റ് തോമസ് പാലാ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെയ്ന്റ് ജോർജ് കോളേജ് അരുവിത്തറ, എസ്.എൻ.കോളേജ് ചേളന്നൂർ എന്നിവർ മാറ്റുരക്കും.
വനിതാ വോളിയിൽ സ്പോർട്സ് ഡിവിഷൻ കണ്ണൂർ, ഐ.പി.എം.സ്പോർട്സ് അക്കാദമി വടകര, സെയ്ന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവർ മത്സരിക്കും.അണ്ടർ 19 വോളിയിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ, ഐ.പി.എം സ്പോർട്സ് അക്കാദമി വടകര, റെഡ് ലാൻഡ്സ് വോളീബോൾ അക്കാദമി തൃശ്ശൂർ, നടുവന്നൂർ വോളീബോൾ അക്കാദമി കോഴിക്കോട് എന്നിവരും മാറ്റുരക്കും. ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും.പത്രസമ്മേളനത്തിൽ സി.ടി.ഡി.സി ഭാരവാഹികളായ പി.വി.വിനോദൻ, ടി.ദിപിൻ, വി.പി.സമദ്, സി.സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘാടക സമിതി ചെയർമാൻ കെ.ജെ.സേബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
PERAVOOR
പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം നാളെ തുടങ്ങും
പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ നടക്കും. ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ഉച്ചക്ക് പ്രസാദ സദ്യ, വൈകിട്ട് നാലിന് കൊടിയേറ്റം, അഞ്ചിന് കലവറ നിറക്കൽ ഘോഷയാത്ര പേരാവൂരിൽ നിന്നും പുറപ്പെട്ട് ക്ഷേത്രത്തിലെത്തും. രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം, എട്ടിന് ഗാനമേള.
ഞായറാഴ്ച രാത്രി എട്ടിന് 40-ൽ പ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന തെന്നിന്ത്യൻ നൃത്തകലാ മാമാങ്കം. തിങ്കളാഴ്ച രാത്രി എട്ടിന് കതിവനൂർ വീരൻ മൾട്ടി വിഷ്വൽ കലാമേള. ചൊവ്വാഴ്ച രാത്രി നൃത്തനൃത്ത്യങ്ങൾ. ബുധനാഴ്ച രാത്രി അഥീന മയ്യിലിന്റെ നാടൻ പാട്ടുമേള. വ്യാഴാഴ്ച മുതക്കലശത്തിനും ഘോഷയാത്രക്കും വരവേൽപ്പ്. രാത്രി 11ന് നൃത്തസംഗീത നാടകം ശ്രീരാമരാജ്യം.
വെള്ളിയാഴ്ച പുലർച്ചെ നാലിന് തമ്പുരാട്ടി, വൈകിട്ട് നാലിന് കൊടിയിറക്കൽ. എല്ലാ ദിവസവും രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടവും ഉച്ചക്ക് 12.15നും രാത്രി 7.30നും പ്രസാദ സദ്യയും വൈകിട്ട് ആറിന് വെള്ളാട്ടവും ഉണ്ടാവും.
പത്രസമ്മേളനത്തിൽ പുരളിമല മുത്തപ്പൻ മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ.മോഹൻദാസ്, സെക്രട്ടറി വി.ജനാർദ്ദനൻ, ഖജാഞ്ചി എം.ഭാസ്കരൻ , ആഘോഷക്കമ്മിറ്റി കൺവീനർ വി.അശോകൻ എന്നിവർ സംബന്ധിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു