ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.