Connect with us

KELAKAM

വിലക്ക് നീങ്ങി, പാലുകാച്ചി മലയിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി

Published

on

Share our post

കേളകം: കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വില ക്കേർപ്പെടുത്തിയ പാലുകാച്ചി മ ലയിലേക്ക് ഉള്ള യാത്ര വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളിൽ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാ സ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേ ക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നത്.കാടും മലയും താണ്ടി ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കു ളിരണിയാൻ പാലുകാച്ചി മലയി ലേക്കുള്ള ട്രക്കിങ് മതി. യാത്രകൾക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേ ക്കുള്ള ട്രക്കിങ്ങിന് ബേസ് ക്യാമ്പായ സെൻ്റ് തോമസ് മൗണ്ടിൽനിന്നാണ് തുടക്കം സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്നതാണ് പാലുകാച്ചിമല. വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നത്


Share our post

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

KELAKAM

സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ചക്ക സംസ്കരണത്തിന് നടപടിയില്ല

Published

on

Share our post

കേ​ള​കം: ച​ക്ക കേ​ര​ള​ത്തി​ന്റെ സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സം​സ്‌​ക​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും സം​ഭ​ര​ണ​ത്തി​നും ന​ട​പ​ടി​യാ​യി​ല്ല. ഇ​തു​മൂ​ലം ഏ​റെ വി​പ​ണി സാ​ധ്യ​ത​യു​ള്ള ച​ക്ക വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ക​യാ​ണ്. ച​ക്ക​യി​ല്‍നി​ന്ന് നൂ​ത​ന​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത നി​ര​വ​ധി മൂ​ല്യ​വ​ര്‍ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശ്രേ​ണി​യു​ണ്ട്. ച​ക്ക ഹ​ലു​വ, ച​ക്ക ച​മ്മ​ന്തി​പ്പൊ​ടി, ച​ക്ക അ​ച്ച​പ്പം, ച​ക്ക പ​പ്പ​ടം, ച​ക്ക കൊ​ണ്ടാ​ട്ടം, ച​ക്ക​മ​ട​ല്‍ അ​ച്ചാ​ര്‍, സ്‌​ക്വാ​ഷ് തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​പ​ണി​യി​ലു​ണ്ട്.ജാ​ക്ക് ഫ്രൂ​ട്ട് കു​ക്കീ​സ്, മ​ധു​രി​ക്കു​ന്ന ച​ക്ക​പ്പ​ഴം സ്‌​നാ​ക്ക്, സ്‌​പൈ​സി ജാ​ക്ക് ഫ്രൂ​ട്ട് സ്‌​നാ​ക്ക്, ജാ​ക്ക് ഫ്രൂ​ട്ട് ഫ്ലേ​വേ​ഡ് സോ​യാ​മീ​റ്റ്, ച​ക്ക അ​ച്ചാ​ര്‍, പാ​ക്ക​റ്റി​ലാ​ക്കി​യ ഗ്രീ​ന്‍ ഫ്രൂ​ട്ട് ച​ക്ക​ക്ക​റി എ​ന്നി​വ മു​ന്തി​യ നി​ല​വാ​ര​ത്തി​ല്‍ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ശ്രീ​ല​ങ്ക​യി​ൽ ച​ക്ക ഉ​ൽ​പ​ന്ന​ങ്ങ​ളെ വി​പ​ണ​നം ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ചെ​റു​കി​ട സം​രം​ഭ​ക​ര്‍ക്ക് ക​രു​ത്തേ​കാ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യും ധ​ന​സ​ഹാ​യ​വും വി​പ​ണ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ലാ​ണ്. ച​ക്ക​യി​ല്‍നി​ന്നു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ല്‍ കോ​ടി​ക​ളു​ടെ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ടി​ക്ക​ണ​ക്കി​ന് ച​ക്ക ഇ​വി​ടെ പ്ര​തി​വ​ര്‍ഷം ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ജൈ​വ ഉ​ൽ​പ​ന്നം എ​ന്ന​നി​ല​യി​ല്‍ ച​ക്ക​ക്ക് വ​രും കാ​ല​ത്ത് വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്.


Share our post
Continue Reading

Breaking News

കേളകത്ത് ഗവ.യു.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതായി പരാതി

Published

on

Share our post

കേളകം : ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.എസ്.സി.ഇ.ആര്‍.ടി. രൂപീകരിച്ച പാഠ്യപദ്ധതി സ്കൂളിൽ നടപ്പാക്കാത്തതിനും രക്ഷിതാക്കളില്‍ നിന്ന് ഫീസും ഇംഗ്ലീഷ് ബുക്കിന്റെ വില വാങ്ങിയതിനും രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ പാഠ്യപദ്ധതി പാലിക്കാതെ സ്വകാര്യ കമ്പനിയുടെ ഇംഗ്ലീഷ് ടെക്‌സ്റ്റ് ബുക്ക് രക്ഷിതാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിനുമാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്. ഒരു ബുക്കിന് 200 രൂപ വെച്ചാണ് ഈടാക്കിയത്. കുട്ടികളില്‍ നിന്നും ഫീസ് ഇനത്തില്‍ 225 രൂപ വാങ്ങിയതായും പരാതിയുണ്ട്. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന 2013- ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളിലെ പ്രീപ്രൈമറി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കിയത്.

പ്രഥമാധ്യാപകന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മാതാപിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പക്കുന്നതായിയും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പരാതി ഉന്നയിച്ചതിന്റെ പേരില്‍ രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്. ഒരു ആണ്‍ കുട്ടിയെയും ഒരു പെണ്‍ കുട്ടിയെയുമാണ് പുറത്താക്കിയത്. തുടര്‍ച്ചയായി ക്ലാസില്‍ വരാത്ത കുട്ടിയുടെ വീട്ടില്‍ ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികൃതരും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെ ചെന്ന് വിവരങ്ങള്‍ തിരക്കിയ ശേഷം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടിയെ പുറത്താക്കാവൂ എന്നാണ് ചട്ടം. ഈ നടപടി പാലിക്കാതെയാണ് രണ്ട് കുട്ടികളെയും പുറത്താക്കിയതെന്നാണ് ആക്ഷേപം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ എ.ഇ.ഒ, പ്രഥമാധ്യാപകന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.


Share our post
Continue Reading

Trending

error: Content is protected !!