പള്ളൂരിൽ എം.എസ്.എഫ് നേതാവിനും സുഹൃത്തിനും നേരെ വധശ്രമം

Share our post

തലശ്ശേരി: തലശ്ശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സഫ് വാൻ മേക്കുന്നിന് നേരെ വധശ്രമം. ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം രാമകൃഷ്‌ണ എൽ പി സ്കൂളിനടുത്ത് വെച്ചാണ് ആക്‌സസ് സ്കൂട്ടറിലെത്തിയമൂന്നംഗ സംഘം കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്ത് പിടിക്കുകയും മുഖത്തും തലയ്ക്കും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീനും പരിക്കേറ്റു.ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളൂർ സിഎച്ച് സെന്റർ പ്രസിഡണ്ട് ചങ്ങരോത്ത് ഇസ്മായിൽ, മുസ്ലിം ലീഗ് – യൂത്ത് ലീഗ് നേതാക്കളായ ഷാനിദ് മേക്കുന്ന്, പി സി റിസാൽ, റഷീദ് തലായി,തഹ്ലീം മാണിയാട്ട്, തഷ് രീഫ്, അഫ്സൽ മട്ടാമ്പ്രം തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിച്ചു. അതേസമയം സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമിക വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!