മരുന്ന് വില കുറയും; 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി

Share our post

ഡല്‍ഹി: 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്ട്രോണിക് ഉപകരണ നിർമാണങ്ങൾക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങൾ ഉടച്ച് വാർക്കുമെന്നും ധനമന്ത്രി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!