ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക് അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.
ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ് മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.