നിർമാണത്തൊഴിലാളി ക്ഷേമ ബോർഡ് ധനസഹായം ഇന്നുമുതൽ

കേരള കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവർക്ക് മാർച്ച് 31 വരെയുള്ള ചികിത്സ, വിവാഹം, പ്രസവം, വിദ്യാഭ്യാസം, മരണാനന്തര ചെലവ് തുടങ്ങിയ ധനസഹായങ്ങൾ ഇന്നു മുതൽ വിതരണം ചെയ്യും. പെൻഷൻകാർക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് തുടങ്ങിയ ആനുകൂല്യങ്ങളും ഇന്നു മുതൽ നൽകും.