Kerala
കേരളത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് ആവേശം,വയനാട് ഒഴികെ എല്ലാ ജില്ലകളിലും പോരാട്ടം; വോട്ടെടുപ്പ് ഫെബ്രുവരി 24ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.
വിജ്ഞാപനം നാളെ (ജനുവരി 30 വ്യാഴാഴ്ച) പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. വോട്ടെടുപ്പ് ഫെബ്രുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് നടത്തും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.
വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആകെ 60617 വോട്ടര്‍മാരാണുള്ളത്. 28530 പുരുഷന്മാരും 32087 സ്ത്രീകളും. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.
Kerala
ശ്രദ്ധിച്ചില്ലെങ്കില്‍ യു.പി.ഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം; കാരണം ഇതാണ്
ഇനി മുതല്‍ യു.പി.ഐ ട്രാന്സാക്ഷന് ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. യു.പി.ഐ ട്രാന്സാക്ഷന് ഐഡിയില്‍ പുതിയ ചട്ടം അനുസരിച്ച് സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്കി.
ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാന്സാക്ഷന് ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ മാര്‍ഗനിര്‍ദേശം അനിസരിച്ച് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രമാണ് ട്രാന്സാക്ഷന് ഐഡികള്‍ക്ക് എന്ന് ഉറപ്പാക്കണം.
അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ തീരുമാനം.’2024 മാര്‍ച്ച് 28ലാണ് യു.പി.ഐ സേവനദാതാക്കളോട് യുപിഐ ട്രാന്സാക്ഷന് ഐഡി സൃഷ്ടിക്കുന്നതിന് ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. യു.പി.ഐ ടെക്നിക്കല്‍ സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ നിര്‍ദേശം നല്‍കിയത്’ – നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.
Kerala
മറക്കാനാവുമോ ആ മാസ്ക് യുഗം! കേരളത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് വർഷം അഞ്ച് തികഞ്ഞു
തിരുവനന്തപുരം : ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് വ്യാഴാഴ്ച അഞ്ചാണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത് 2020 ജനുവരി 30ന്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് ആദ്യമായി രോഗം ബാധിച്ചത്.കോവിഡിനൊപ്പം നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി കടന്നുപോയ ആ നാളുകൾ കേരളം മറക്കില്ല. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ അഞ്ചുവർഷത്തിൽ സംസ്ഥാനം നേരിട്ടു. എന്നാൽ ചികിത്സ കിട്ടാതെയൊ ഓക്സിജൻ കിട്ടാതെയോ ഒരു രോഗിക്കുപോലും സംസ്ഥാനത്തെവിടെയും ആശുപത്രി വരാന്തയിൽ കിടക്കേണ്ടിവന്നില്ല. കൃത്യമായ നടപടികളിലൂടെ കോവിഡിനെ പ്രതിരോധിക്കാനായി.
2020 ഫെബ്രുവരി രണ്ടിനാണ് രണ്ടാം കേസ് സ്ഥിരീകരിച്ചത്. പിന്നീട് ഏകദേശം രണ്ട് മാസങ്ങൾക്കുശേഷം മാർച്ച് 30ന് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. ഫെബ്രുവരി മൂന്നിന് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചാണ് കേരളം പ്രതിരോധം ശക്തമാക്കിയത്. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച് റാന്നി സ്വദേശികൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക് പോയി.
മാർച്ച് 24ന് സംസ്ഥാനത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യം അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സംസ്ഥാനവും കേരളമാണ്. അഞ്ചുവർഷത്തിൽ 68.49 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 72,137 മരണവും സ്ഥിരീകരിച്ചു. 2023ൽ രോഗസ്ഥിരീകരണത്തിൽ കുറവുണ്ടായി. വാക്സിൻ എത്തിയതോടെ കോവിഡ് ഭീതിയകന്നു.
കോവിഡാനന്തരം ഗുരുതരപ്രശ്നങ്ങൾ
കോവിഡ് ഭേദമായ ശേഷവും ആരോഗ്യപ്രശ്നങ്ങൾ വിടാതെ പിന്തുടർന്നവരുടെ എണ്ണവും കൂടുതലാണ്. ആകെ രോഗം ബാധിച്ചവരിൽ 10 ശതമാനം പേരിലെങ്കിലും “ലോങ് കോവിഡ്’ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്വാസംമുട്ടൽ, ചുമ, പനി പോലെയുള്ള ലക്ഷണങ്ങൾ ആഴ്ചകളും മാസങ്ങളും തുടർന്ന കേസുകളുമുണ്ടായി.
Kerala
കുവൈത്തിലെ തീപിടിത്തം: പരിക്കേറ്റ 30 മലയാളികള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു
തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈത്തിലെ മംഗഫയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടാകുന്നത്.
കുവൈത്തില്‍ സ്വകാര്യ കമ്പനിയുടെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളി പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിച്ചിരുന്നത്. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു