റെയിൽവേയിൽ 32,438 അവസരങ്ങൾ

Share our post

റെയിൽവേയിൽ ലെവൽ വൺ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 32,438 ഒഴിവുകളുണ്ട്. ഇതിൽ 2694 ഒഴിവുകൾ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിലാണ്.റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. തിരഞ്ഞെടുപ്പിന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉണ്ടാവും. മലയാളത്തിലും പരീക്ഷ എഴുതാം.പരസ്യ വിജ്ഞാപന നമ്പർ: 08/2024 തസ്തികകൾ: അസിസ്റ്റന്റ് (സിഗ്‌നൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ/ വർക്‌ഷോപ്പ്/ ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗൺ, ലോക്കോ ഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്‌നർ. സിഗ്നൽ ആൻഡ് ടെലി കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, എൻജിനീയറിങ്, ഇലക്‌ട്രിക്കൽ, ട്രാഫിക് എന്നീ വകുപ്പുകൾക്ക് കീഴിലാണിവ.

അടിസ്ഥാന ശമ്പളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36 (നിയമാനുസൃത വയസിളവ്) ഐ.ടി.ഐ. പാസായവരിൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിയമാനുസൃത ഇളവുണ്ട്.യോഗ്യത: പത്താം ക്ലാസ്. അല്ലെങ്കിൽ ഐ.ടി.ഐ/ തത്തുല്യം. അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി).വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റിൽ ലഭിക്കും. ചെന്നൈ ആർ ആർ ബിയുടെ വെബ്‌സൈറ്റ് വിലാസം: rrbchennai.gov.in അവസാന തീയതി: ഫെബ്രുവരി 22.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!