ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിയ 1850 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മട്ടന്നൂർ: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിയ 1850 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂർ കൊട്ടക്കൻ്റവിട കെ. അൻവറിനെ (29) ആണ് മട്ടന്നൂർ ടൗണിൽ ഇരിട്ടി റോഡിൽ വെച്ച് ഇന്ന് രാവിലെ 8 മണിയോടെ ഡാൻസാഫ് ടീമും മട്ടന്നൂർ പോലീസും ചേർന്ന് പിടി കൂടിയത്.