വിശ്വകർമ വെള്ളർവള്ളി ശാഖ വാർഷികവും കുടുംബസംഗമവും

പേരാവൂർ: വിശ്വകർമ വെള്ളർവള്ളി ശാഖ വാർഷികവും കുടുംബസംഗമവും തിരുവോണപ്പുറം രമേശൻ ആചാരിയുടെ വീട്ടിൽ നടന്നു. സംസ്ഥാന ഖജാഞ്ചിഎം.വി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സ്വയംഭരൻ അധ്യക്ഷനായി.വാസ്തുശില്പാചാര്യൻ പയ്യന്നൂർ സുകുമാരൻ ആചാരിമുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി അച്യുതൻ, താലൂക്ക് പ്രസിഡന്റ് എം.കെ .മണി, ബി .കെ .മുരളീധരൻ, സുധീഷ് എന്നിവർ സംസാരിച്ചു.