സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -രണ്ട് തസ്തികയിൽ എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കേരള കാർഷിക സർവകലാശാല നൽകുന്ന അഗ്രികൾച്ചറൽ ആന്റ് റൂറൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഐ.ടി.ഐയിൽ നിന്നും മെക്കാനിക്ക് (ട്രാക്ടർ), മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് (ഡീസൽ), ഫിറ്റർ എന്നിവയിലേതെങ്കിലുമൊരു ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം എന്നിവയുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് സാധുവായ എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 19-41 വയസ്സാണ് പ്രായപരിധി. 25100-57900 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.