ഫാസ്റ്റാഗ് ലഭിക്കാനും ഇന്ധനം വാങ്ങാനും ഇനി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിർബന്ധം

ഇന്ത്യന്‍നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമംവരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും. റോഡ് ഗതാഗത മന്ത്രാലയത്തോട് കേന്ദ്ര ധനമന്ത്രാലയം നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.