Connect with us

IRITTY

ആറളം വന്യജീവി സങ്കേതത്തിനകത്ത് ശലഭനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

Share our post

ആറളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ആറളം വന്യജീവി സങ്കേതത്തിനകത്ത് ‘കാടകം’ ശലഭനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. യുവസമിതി പ്രവർത്തകർക്കൊപ്പം മലബാർ ബി.എഡ് കോളേജ് ശാസ്ത്ര വിദ്യാർഥികളും പങ്കാളികളായി കെ.വിനോദ് കുമാർ, ദീപു ബാലൻ, എം.വി. മുരളീധരൻ, ഭവ്യ .കെ., കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.


Share our post

IRITTY

മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; ആനമതിൽ നിർമാണം പുനരാരംഭിച്ചു

Published

on

Share our post

ഇരിട്ടി∙ മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്ന് ആറളത്ത് ആനമതിൽ നിർമാണം പുനരാരംഭിച്ചു. മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയും പിന്നീട് പൂർണമായും നിലയ്ക്കുകയും ചെയ്ത പ്രവൃത്തിയാണ് തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതിനു പിന്നാലെ തുടങ്ങിയത്. 3 കേന്ദ്രങ്ങളിലാണു പ്രവൃത്തി തുടങ്ങിയത്. ഇരുപത്തഞ്ചോളം ജോലിക്കാരാണുള്ളത്. മരാമത്ത് കെട്ടിടനിർമാണ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി.സനിലയുടെ നേതൃത്വത്തിൽ നിരീക്ഷണവും നടത്തുന്നുണ്ട്.ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ പണിയുന്ന ആനമതിലിന്റെ നിർമാണം മാർച്ച് 31ന് അകം പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ.കേളു നിർദേശിച്ചിരുന്നു. പട്ടികവർഗ കമ്മിഷനും ഇതേ ഉത്തരവ് നൽകിയിരുന്നു. സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ നിർമാണം വൈകുന്നതു മൂലമുണ്ടാകുന്ന ഭീഷണി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

അനിശ്ചിതത്വത്തിൽ 4 കിലോമീറ്റർ

അതേസമയം മരം മുറിച്ചുമാറ്റി ഭൂമി കൈമാറാത്തതിനാൽ 4 കിലോമീറ്ററോളം ദൂരം നിർമാണം തുടങ്ങുന്നതു ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ബാക്കി ദൂരം മാർച്ച് 31ന് അകം പൂർത്തീകരിക്കുമെന്ന് കരാറുകാർ മരാമത്തുവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. വളയംചാൽ വനം ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പുതോട് 55 വരെ 9.890 കിലോമീറ്റർ നീളത്തിലാണു 37.9 കോടി രൂപ ചെലവിൽ മതിൽ നിർമിക്കുന്നത്. ഇതിൽ 3.150 കിലോമീറ്റർ ദൂരം മാത്രം ആണു പൂർണമായി മതിൽ പൂർത്തിയായത്.

കാട്ടാനക്കൂട്ടം ഷെഡും പട്ടിക്കൂടും തകർത്തു

ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമായി തമ്പടിച്ച കാട്ടാനക്കൂട്ടം ബ്ലോക്ക് 7ൽ ബിനുവിന്റെ ഷെഡും പട്ടിക്കൂടും ഉൾപ്പെടെ തകർത്തു. ബ്ലോക്ക് 13ൽ ഉൾപ്പെടെ 7 ഇടങ്ങളിലാണ് വീടുകളുടെ സമീപത്ത് അടക്കം ആനക്കൂട്ടം ഭീഷണി തീർത്തത്. കൃഷിവിളകളും നശിപ്പിച്ചു. ആർ.ആർ.ടി സംഘമാണു രാത്രി ആനകളെ തുരത്തിയത്.


Share our post
Continue Reading

IRITTY

തലങ്ങും വിലങ്ങും ഓടുന്ന ടിപ്പർ ലോറികൾ, ചെറുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണി

Published

on

Share our post

ഉളിക്കൽ : കോളിത്തട്ട് പ്രവർത്തിക്കുന്ന മൂന്നു കരിങ്കൽ കോറിയിൽ നിന്ന് പുറപ്പെടുന്ന ടോറസ് ഉൾപ്പെടെ ഉള്ള ടിപ്പർ ലോറികൾ കോളിതട്ട് -അറബി – ഉളിക്കൽ റോഡിൽ കൂടി യാതൊരു നിയന്ത്രണവും ഇല്ലാതെ അമിതമായി പായുന്നത് ചെറുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അറബി സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും ഭീഷണി ആണ്. കോളിത്തട്ടു – മട്ടിണി -വള്ളിത്തോട് റോഡ്, കോളിത്തട്ടു -മട്ടിണി – പേരട്ട റോഡ്, കോളിത്തട്ടു – പേരട്ട റോഡ് എല്ലാം പൊട്ടിപൊളിഞ്ഞു കിടക്കുന്നത് കൊണ്ടു കോറിയിൽ നിന്ന് പുറപ്പെടുന്ന ലോറികൾ അറബി റോഡ് തെരെഞ്ഞെടുത്തിരിക്കുന്നത്. രാഷ്ട്രീയപാർട്ടികളുടെ പ്രദേശിക നേതൃത്യങ്ങൾ ടിപ്പറുകളുടെ ഈ അമിതമായ ഓട്ടത്തിന് മൗനഅനുവാദം കൊടുത്തിരിക്കുന്നതു കൊണ്ടു സാധാരണക്കാർ ദുരിതത്തിൽ ആണ്.


Share our post
Continue Reading

IRITTY

മോട്ടോർ വാഹന വകുപ്പും പോലീസും ചേര്‍ന്ന് ജനുവരി 29 ന് ഇരിട്ടിയില്‍ ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കും

Published

on

Share our post

ഇരിട്ടി:മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ഇ ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ജനുവരി 29 ന് ഇരിട്ടിയില്‍ നേരമ്പോക്ക് റോഡിലുള്ള സബ് ആര്‍ ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ പ്ലാസ ബില്‍ഡിങ്ങില്‍ അദാലത്ത് സംഘടിപ്പിക്കും.അദാലത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04902490001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


Share our post
Continue Reading

Trending

error: Content is protected !!