റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി

റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി.മൂന്ന് ആഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യ മന്ത്രി ജി.ആർ അനിലുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായത്.കുടിശ്ശിക തുക ഭാഗികമായി കൊടുത്ത് തീർക്കാനാണ് തീരുമാനം. അതേസമയം, വിതരണക്കാരുടെ സമരം തീർന്നാലും പ്രതിസന്ധി തീരില്ല.തിങ്കൾ മുതൽ റേഷൻ കടകൾ അടച്ചിടുന്നതിനാൽ പുതിയ സ്റ്റോക്ക് എത്തിക്കാനാകില്ല. എന്നാൽ റേഷൻ വിതരണത്തിന് മറ്റു വഴി തേടുമെന്നാണ് സർക്കാർ പറയുന്നത്.